- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പ ഉണക്ക കപ്പയാക്കി കിറ്റിനൊപ്പം നൽകാമെന്ന് ഹോർട്ടി കോർപ്പ്; ഉടൻ നടപടി
തിരുവനന്തപുരം: കപ്പ സ്പിരിറ്റാകുന്നതെങ്ങനെ എന്ന് കർഷകർക്കിടയിൽ ചർച്ച നടക്കുകയാണ്. സ്പിരിറ്റാകുമെങ്കിൽ കപ്പയുടെ വില കൂടുമോ എന്നതാണ് കർഷകർക്കറിയേണ്ടത. കപ്പ യുടെ വില ഇടിഞ്ഞതും കെട്ടിക്കിടക്കുന്നതും കപ്പ കർഷകർക്ക് വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കപ്പ വിൽക്കുമ്പോൾ കർഷകനു കിട്ടുന്ന വില കിലോയ്ക്ക് 6-7 രൂപ വരെ. ലോക്ഡൗണായതോടെ കപ്പ വീണ്ടും കുടുങ്ങി. ഹോട്ടലുകളിലും മറ്റും ആവശ്യം കുറഞ്ഞു. കർഷകർക്ക് ഇത് വിപണിയിൽ എത്തിക്കാനുമാകുന്നില്ല. ഇതോടെയാണ് കപ്പ സ്പിരിറ്റാക്കാമെന്ന് ധനമന്ത്രി നിർദ്ദേശം വെച്ചത്.
ഇതിനിടെ ഹോർട്ടികോർപ്പിന് മറ്റൊരു ആശയമുദിച്ചു. കർഷകരിൽ നിന്ന് കപ്പ ശേഖരിച്ച് ഉണക്കി അരക്കിലോയോ ഒരു കിലോയോ വച്ച് ഭക്ഷ്യക്കിറ്റിനൊപ്പം നൽകാനാണ് തീരുമാനം. 7000 ടൺ കപ്പയെങ്കിലും വിൽപന നടക്കാതെ കിടക്കുന്നുവെന്നും ഇത് ശേഖരിക്കാമെന്നുമാണ് കരുതുന്നത്. പക്ഷേ ഉണക്കിയെടുക്കാൻ മാർഗമില്ലെന്നതാണ് പ്രശ്‌നം. ദിവസം 2 ടൺ ഉണക്കിയെടുക്കുന്നതിനേ നിലവിൽ മാർഗമുള്ളു. എങ്കിലും കപ്പ ശേഖരിക്കാൻ ഉടൻ നടപടി തുടങ്ങും.
2014-15ൽ 75493 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്ത് 30 ലക്ഷം ടൺ കപ്പയായിരുന്നു ഉൽപാദനം. പ്രളയമുണ്ടായ 201819ൽ 61,874 ഹെക്ടറിൽ 24 ലക്ഷം ടൺ ഉൽപാദനം നടന്നു. 2020ലും ഉൽപാദനം വർധിച്ചു. 62,070 ഹെക്ടറിൽ കൃഷി നടന്നപ്പോൾ 26 ലക്ഷം ടൺ ഉൽപാദനം നടന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകൾ. 2014 15ൽ നിന്ന് ഉൽപാദനം ചെറിയ രീതിയിൽ കുറഞ്ഞെങ്കിലും ഇപ്പോൾ കപ്പ നാട്ടിൽ അധികമാണ്.