ബെംഗളൂരു: ബംഗളൂരു കൂട്ടപീഡനത്തിന് ഇരയായത് മനുഷ്യക്കടത്തിന്റെ ഇര. ഈ ബംഗ്ലാദേശി യുവതി ഇടയ്ക്കിടെ കോഴിക്കോട്ട് എത്തിയത് കാമുകനെ കാണാനായിരുന്നു എന്ന വിവരവും ബംഗളൂരു പൊലീസിന് കിട്ടി. മനുഷ്യക്കടത്തിന്റെ ഇരയായ ഇവർ 18ാം വയസ്സിലാണ് ഇന്ത്യയിലെത്തിയത്. ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന യുവതി കോഴിക്കോട്ടുള്ള യുവാവുമായി പ്രണയത്തിലായി. ദുബായിൽ വച്ചാണ് ഇവർ സെക്‌സ് റാക്കറ്റിന്റെ വലയിലാകുന്നത്.

മാതാപിതാക്കൾ മരിച്ചതിനെ തുടർന്നു പതിനാറാം വയസ്സിൽ ദുബായിൽ ബ്യൂട്ടിപാർലറിൽ ജോലിക്കായി പോയി. ഇതാണ് ജീവിതം മാറ്റിമറിച്ചത്. വീസ കാലാവധി കഴിഞ്ഞ് തങ്ങിയതിന് അറസ്റ്റിലായ പെൺകുട്ടിയെ പിന്നീട് ബംഗ്ലാദേശിലേക്കു തിരിച്ചയച്ചു. തുടർന്നാണ് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ട് ഇന്ത്യയിലെത്തിയത്. സെക്‌സ് റാക്കറ്റിൽപ്പെട്ടവരിൽ നിന്ന് കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ ക്രൂരമായി മർദിക്കുകയും സംഘം ചേർന്നു പീഡിപ്പിക്കുകയും ചെയ്തിരുന്നു.

കേസിൽ ഇതുവരെ 3 യുവതികൾ ഉൾപ്പെടെ ബംഗ്ലാദേശിൽ നിന്നുള്ള 12 പേർ അറസ്റ്റിലായി. അസം പൊലീസിന്റെ ഇടപെടലാണ് ബംഗ്ലൂരുവിലെ പീഡനം പുറത്തെത്തിച്ചത്. യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ടമാനഭംഗത്തിനിരയാക്കി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന യുവതിയെയാണ് പീഡിപ്പിച്ചത്. അതിന് ശേഷം ഇവർ വീഡിയോയും ചിത്രീകരിച്ചു. ഈ വീഡിയോ അസമിലുള്ള സുഹൃത്തുക്കൾക്ക് വാട്‌സാപ്പിലൂടെ പ്രതികൾ തന്നെ അയച്ചു കൊടുത്തു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെയാണ് അസം പൊലീസ് വിഷയത്തിൽ അന്വേഷണം നടത്തിയത്.

ഇതോടെ തന്നെ ബംഗ്‌ളൂരുവിലാണ് വീഡിയോയുടെ തുടക്കം എന്ന് അസം പൊലീസ് മനസ്സിലായി. ഇതിനൊപ്പം ദൃശ്യത്തിലെ യുവതിയെ കണ്ടെത്താനും ശ്രമിച്ചു. ബംഗ്ലാദേശിലെ ബന്ധുക്കൾ യുവതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തൊട്ടടുത്ത ദിവസം തന്നെ അതിലെ രണ്ട് പ്രധാനികൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് വെടിവച്ചു. തെലുങ്കാനായിലേത് പോലെ ഉണ്ടായില്ല. രണ്ടു പേരുടേയും കാലിലായിരുന്നു വെടികൊണ്ടത്. ആദ്യം ഇരുവരും മരിച്ചുവെന്നായിരുന്നു വാർത്ത. പിന്നീട് ബംഗളൂരു പൊലീസ് തന്നെ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പീഡന ശേഷവും യുവതി രക്ഷപ്പെട്ടത് കോഴിക്കോട്ടേക്കാരിയിരുന്നു.

കോഴിക്കോട് നിന്നാണ് യുവതിയെ ബംഗളൂരുവിൽ എത്തിച്ച് പൊലീസ് മൊഴി എടുത്തത്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് എന്തിന് പോയെന്ന് പൊലീസ് അന്വേഷിച്ചത്. ഇതോടെയാണ് കാമുകൻ കോഴിക്കോട്ടുണ്ടെന്ന മൊഴി പൊലീസിന് ലഭിച്ചത്. ഇയാളാണ് യുവതിക്ക് സംരക്ഷണം ഒരുക്കുന്നതെന്നും പൊലീസ് തിരിച്ചറിയുന്നു.

ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ എല്ലാവരും ഒരേ സംഘത്തിൽ പെട്ടവരാണെന്നും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേർത്തിരുന്നു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുകയായിരുന്നു. ഈസ്റ്റ് ബെംഗളുരുവിലെ രാമമൂർത്തി നഗറിലെ മരഗോൻഡനഹള്ളിയിലെ ഒരു വാടക വീട്ടിലാണ് പ്രതികളും പീഡനത്തിനിരയായ യുവതിയും കഴിഞ്ഞിരുന്നത്. ഇവർക്കിടയിലുണ്ടായ സാമ്പത്തിക തർക്കങ്ങളെ തുടർന്നാണ് യുവതി പീഡനത്തിനിരയായതെന്ന് പൊലീസ് പറയുന്നു.

ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബംഗ്ലാദേശിലെ ബന്ധുക്കൾ തിരിച്ചറിയുകയും ഇവർ ബെംഗളുരുവിലാണെന്ന വിവരം പൊലീസിനു കൈമാറുകയുമായിരുന്നു. തുടർന്നാണ് ബംഗ്ലാദേശ് പൊലീസ് ബെംഗളുരു പൊലീസിനെ വിവരമറിയിച്ചത്. ക്രൂരന്മാർ ജനനേന്ദ്രിയത്തിൽ കുപ്പി കയറ്റപ്പെടുകയും മദ്യം ഒഴിക്കുകയും ചെയ്ത പെൺകുട്ടിയുടെ കഥ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.

കേസിലെ മുഖ്യപ്രതിയായ റിഡോയ് ബാബു (25) ടിക് ടോക് താരമെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിലെ ധാക്ക സ്വദേശിയായ ഇയാൾ പെൺകുട്ടികളെ ഉൾപ്പെടുത്തി ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത് ഓൺലൈനിൽ പങ്കുവച്ച് പ്രശസ്തി നേടിയിരുന്നു. ഇത്തരം വീഡിയോ വഴി ബന്ധം സ്ഥാപിച്ച് യുവതികളെ ബെംഗളൂരുവിലേക്കും മറ്റും ജോലി വാഗ്ദാനം ചെയത് നടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്ക് കൈമാറി വന്നതായും വിവരം ലഭിച്ചു.

ഹൃദയ് ബാബു എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് കേസിലെ ഒന്നാം പ്രതിയെന്ന് കേസന്വേഷിക്കുന്ന രാമമൂർത്തി നഗർ പൊലീസ് പറഞ്ഞു. രാമമൂർത്തിനഗറിലെ താമസസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ഇയാളും മറ്റൊരു പ്രതി സാഗറും (23) പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. കാലിനു വെടിവച്ചാണ് ഇവരെ കീഴ്‌പ്പെടുത്തിയത പീഡനത്തിനിരയായ യുവതിയും നേരത്തേ ഈ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇവരുമായി തെറ്റിയ യുവതി കുറച്ചു കാലമായി കോഴിക്കോട്ടാണ് താമസിച്ചത്. ഇവരിൽനിന്ന് യുവതി അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. അത് തിരിച്ചുനൽകാത്തതിന്റെ വൈരാഗ്യമാണ് പീഡനത്തിൽ കലാശിച്ചത്. സംഘത്തിലെ സ്ത്രീകൾ ഇവരെ കോഴിക്കോട്ടുനിന്ന് വിളിച്ചുവരുത്തുകയായിരുന്നു. രാമമൂർത്തി നഗറിലെ താമസസ്ഥലത്ത് എത്തിച്ച യുവതിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പീഡനത്തിനിരയായശേഷം യുവതി ഒരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട്ടേക്ക് മടങ്ങി. പ്രതികൾ പ്രചരിപ്പിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ട് അസം പൊലീസ് നൽകിയ വിവരത്തെത്തുടർന്നാണ് അറസ്റ്റ്. യുവതിയെ പിന്നീട് പൊലീസ് കോഴിക്കോട്ടുനിന്ന് കണ്ടെത്തി ബെംഗളൂരുവിലെത്തിച്ചിരുന്നു. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.