- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭക്ഷണപ്പൊതികൾ നൽകി സണ്ണി ലിയോൺ; മുംബൈയിലെ തെരുവോരങ്ങളിൽ നേരിട്ടെത്തി ഭക്ഷണം വിതരണം ചെയ്ത് താരം
കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് നടി സണ്ണി ലിയോൺ. ഭർത്താവ് ഡാനിയേൽ വെബ്ബറുമൊത്ത് ആയിരക്കണക്കിന് ആളുകൾക്കാണ് ഭക്ഷണ പൊതികൾ വിതരണം ചെയ്തത്. മുംബൈ നഗരത്തിലെ തെരുവോരങ്ങളിൽ ജീവിക്കുന്നവർക്കാണ് ആഹാരം നൽകിയത്. ഒരു സന്നദ്ധ സംഘടനയുമായി ചേർന്നാണ് സണ്ണിയുടെ ഉദ്യമം. ദാൽ, കിച്ചിടി, ചോറ്, പഴങ്ങൾ എന്നിവയായിരുന്നു വിഭവങ്ങൾ.
സണ്ണി ഭക്ഷണവുമായി എത്തിയപ്പോൾ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാർ തടിച്ചു കൂടി. പലർക്കും നടി നേരിട്ടു തന്നെ ഭക്ഷണം നൽകി. കോവിഡ് കാലം തുടങ്ങിയത് മുതൽ തന്നെ സണ്ണി ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഞാൻ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം പിന്തുണ നൽകിയാൽ അതിജീവിക്കാനാകും- സണ്ണി പറഞ്ഞു.
Next Story