തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാരെ വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും. ഹൈക്കോടതി നിർദേശപ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥരെയും വാക്സിനേഷനു മുൻഗണനാ വിഭാഗത്തിൽപെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സ്വകാര്യ ആശുപത്രികളെ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തും. കുട്ടികളിൽ കോവിഡ് ബാധിക്കുന്നതിനെക്കുറിച്ചു ശാസ്ത്രീയമായി പരിശോധിക്കും. വയോജനങ്ങളുടെ വാക്സിനേഷനിൽ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവർക്കു കൂടി ഉടൻ കൊടുത്തു തീർക്കും.

സി കാറ്റഗറി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ റെസ്പിറേറ്ററി തെറപ്പിസ്റ്റുകളെ നിയോഗിക്കേണ്ടതുണ്ടോ എന്നു പരിശോധിക്കാൻ വിദഗ്ധ സമിതിയോടും ആരോഗ്യ വകുപ്പിനോടും നിർദേശിച്ചു.

വിദേശ രാജ്യങ്ങളിൽ കോവാക്സിന് അംഗീകാരം ഇല്ലാത്തതിനാൽ 2 ഡോസ് എടുത്തവർക്കു വിദേശ യാത്ര സാധ്യമാക്കാൻ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും.