ഷാർജ: കൊറോണ മഹാമാരിയുടെ വിളയാട്ടം അതിരൂക്ഷമായ കേരളത്തിൽ ദിനംപ്രതി കൂടി വരുന്ന രോഗവ്യാപനവും മരണനിരക്കും കാരണം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗണിൽ ഗ്രാമഗ്രമാന്തരങ്ങളിൽ രോഗം മൂലവും അല്ലാതെയും ജീവിക്കാൻ കഷ്ടതയനുഭവിക്കുകയാണ് ജനങ്ങൾ. അത്തരത്തിലുള്ള അഴിയൂർ പഞ്ചായത്തിലെ കൊളരാട് തെരു ഗ്രാമവാസികൾക്ക് പ്രവാസികളായ നാടിന്റെ മക്കളുടെ സഹായഹസ്തം.

പത്താം വാർഡിലെ ഏകദേശം 270 ഓളം വീടുകളിൽ 14 ഇന പലവ്യഞ്ജനങ്ങൾ അടങ്ങിയ ഓരോ കിറ്റ് വിതരണം നൽകിയാണ് ആ നാടിന്റെ തന്നെ പ്രവാസികളുടെ കൂട്ടായ്മയായ 'കൊളരാട് പ്രവാസി സംഘടന' മാതൃകയായത്. എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിച്ച് കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം വാർഡ് മെമ്പർ ശ്രീമതി സാവിത്രി ടീച്ചർ നാട്ടിലെ മുതിർന്ന റിട്ടേഡ് പ്രവാസിയായ മoപ്പറമ്പത്ത് വിജയന് നല്കി ഉത്ഘാടനം ചെയ്തു.

കൊറോണ മൂലം നാട്ടിൽ കുടുങ്ങിപ്പോയ കൊളരാട് പ്രവാസി കൂട്ടായ്മയിലെ ബിജു തെക്കൻ, രൂപേഷ് കൊളരാട്, രഞ്ജിത്ത് എരട്ടേൻ, സുനിൽ കാഞ്ഞിലേരി, എന്നിവരും, നാട്ടിലെ ആർ ആർ ട്ടി പ്രവർത്തകരായ മനോജ് കാഞ്ഞിലേരി, ബിജു കിടക്ക, കൂടാതെ ലിനിഷ്, മനോജ് മാടായി, മറ്റ് നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കൊളരാട് തെരുവിലെ സുഹൃത്തുക്കൾ 'കൊളരാട് പ്രവാസിക്കൂട്ടായ്മ' എന്ന പേരിൽ രൂപീകരിച്ച വാട്ട്‌സ് കൂട്ടയ്മയിലൂടെ രാജേഷ് കൊളരാട്, അജീഷ് കാഞ്ഞിലേരി, സന്തോഷ് കൊളരാട്, സിജു അജന്ത, രോഷിതുകൊളരാട്, സുനിൽ നമ്പിടി, ഷിബു തേയൻ, ഗിനി കൊളരാട്, രവി കൊമ്മേരി എന്നിവരടങ്ങിയ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികൾ മഹാമാരിയിൽ ജന്മനാടിന് പ്രവാസത്തിന്റെ കൈത്താങ്ങ് എന്ന ആശയത്തിലൂന്നി ഇത്തരമൊരു സഹായം ചെയ്യുവാൻ കൂട്ടായ്മയുടെ മുഴുവൻ അംഗങ്ങളേയും സമീപിക്കുകയും എല്ലാവരും ഒന്നടങ്കം സഹകരിക്കുകയും ചെയ്തു. കിറ്റ് വിതരണത്തിന്റെ വിജയത്തിനായി സഹകരിച്ച ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കും, കൂടാതെ നാട്ടുകാർക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി കമ്മിറ്റി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.