- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.സുധാകരൻ 21-ാമത് കെപിസിസി പ്രസിഡന്റ്; മുല്ലപ്പള്ളിയുടെ പിൻഗാമിക്ക് വൻ വരവേൽപ്പ്
കേരള സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള 21 ാമത്തെ കെപിസിസി പ്രസിഡന്റാണ് കെ.സുധാകരൻ
- ആദ്യ കെപിസിസി പ്രസിഡന്റ്: കെ. മാധവമേനോൻ (1956 57)
- കൂടുതൽ കാലം പ്രസിഡന്റ്: എ.കെ.ആന്റണി 3,279 ദിവസം (197377, 1987 92). ആന്റണി ഇതിനുപുറമേ 1979 82 ൽ കെപിസിസി (യു), കെപിസിസി (എസ്) പ്രസിഡന്റുമായിരുന്നു.
- തുടർച്ചയായി കൂടുതൽ കാലം: രമേശ് ചെന്നിത്തല - 3,155 ദിവസം (2005 14)
- പിന്നീട് മുഖ്യമന്ത്രിയായവർ: ആർ. ശങ്കർ, എ.കെ. ആന്റണി
- കെപിസിസി പ്രസിഡന്റ്, മുഖ്യമന്ത്രി പദവികൾ ഒരുമിച്ച്: എ.കെ. ആന്റണി (27.04.1977 20.10.77), 177 ദിവസം
- പിന്നീട് ഗവർണറായവർ **: കെ.സി. ഏബ്രഹാം, കെ.കെ. വിശ്വനാഥൻ, കെ.എം. ചാണ്ടി
- കേന്ദ്രമന്ത്രിയായവർ: എ.കെ. ആന്റണി, വയലാർ രവി, മുല്ലപ്പള്ളി രാമചന്ദ്രൻ *
- പ്രതിപക്ഷ നേതാവ്: എ.കെ. ആന്റണി, രമേശ് ചെന്നിത്തല
* മുല്ലപ്പള്ളി കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചശേഷമാണു കെപിസിസി പ്രസിഡന്റായത്.
** പിൽക്കാലത്തു ഗവർണറായ കെ.ശങ്കരനാരായണൻ 1971-76 ൽ സംഘടനാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു.
Next Story