ജാർഖണ്ഡ്: ഝാർഖണ്ഡിൽ സഹപ്രവർത്തകനെ വെടിവച്ചുകൊന്നശേഷം സിആർപിഎഫ് ജവാൻ സ്വയംവെടിവച്ചു മരിച്ചു. ഛാത്ര ജില്ലയിലെ സിമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോവിഡ് സെന്ററിലാണ് സംഭവം നടന്നത്. രോഗബാധിതർ ആരും ഇവിടെ ഉണ്ടായിരുന്നില്ല.

രാജസ്ഥാൻ സ്വദേശി കാലു റാം ഗുർജർ (35) ആണ് സഹപ്രവർത്തകനായ ഹരിയാന സ്വദേശിയായ രവീന്ദ്രകുമാറിനെ (40) വെടിവച്ച ശേഷം ആത്മഹത്യ ചെയ്തത്. മുറിയിൽ 2 പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലു റാം ആത്മഹത്യ ചെയ്യുന്നത് തടസ്സപ്പെടുത്തിയപ്പോഴാണ് രവീന്ദ്രകുമാറിനെ വെടിവച്ചതെന്നാണു സൂചന.