മുംബൈ: പുനെയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 17 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത നിലയിലാണിവ. കുടുംബാംഗങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഫാക്ടറി ഉടമയോട് അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ടു സമൻസ് അയച്ചു. ജലശുദ്ധീകരണത്തിനടക്കമുള്ള വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയിൽ കോവിഡിനു പിന്നാലെ സാനിറ്റൈസർ അടക്കം വിവിധ വസ്തുക്കളും നിർമ്മിച്ചിരുന്നതായാണു വിവരം.