- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അനധികൃത കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡിന് അർഹതയില്ല; ഐക്യകണ്ഠേനയുള്ള വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി
വാഷിങ്ടൺ ഡി.സി: അനധികൃതമായി അമേരിക്കയിൽ കുടിയേറി അഭയം ലഭിച്ച 400,00 പേർക്കു താൽക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കൻ ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഇവർക്കാർക്കും ഗ്രീൻകാർഡിന് അർഹതയില്ലെന്ന് അമേരിക്കൻ സുപ്രീം കോടതി.
മെയ് 7 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ ഐക്യകണ്ഠേനയുള്ള വിധി ജസ്റ്റിസ് എലിന കഗൻ പുറപ്പെടുവിച്ചത്.സ്വന്തം രാജ്യത്തിൽ നിന്നും അഭ്യന്തര കലാപത്തിന്റേയും, ഭീഷണിയുടെയും സാഹചര്യത്തിൽ അമേരിക്കയിൽ അഭയം നൽകിയവർക്കു ടെംപററി പ്രൊട്ടക്ഷൻ സ്റ്ററ്റസ് നൽകിയിരുന്നു (Temporary Protection Status). ഇതിൽ പലരും അമേരിക്കയിൽ സ്ഥിര താമസത്തിന് അപേക്ഷിച്ചു. എന്നാൽ പലരും നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ചതാണ്
സാൽവഡോറിൽ നിന്നും അഭയാർത്ഥികളായി ന്യൂജേഴ്സിയിൽ എത്തി 20 വർഷമായി താമസിക്കുന്ന ദമ്പതിമാരായ ഹൊസെ സാന്റോസ് സാഞ്ചസ്, ഭാര്യ സോണിയാ ഗോൺസാലസ് എന്നിവർക്ക് റ്റി.പി.എസ്. സ്റ്റാറ്റസ് ഉണ്ടായിരുന്നുവെങ്കിലും, ഗ്രീൻ കാർഡ് നിരസിക്കപ്പെട്ടു. ഇത് അവർ കോടതിയിൽ ചോദ്യം ചെയ്തു.
1997, 1998 വർഷങ്ങളിലാണ് ഇവർ അമേരിക്കയിൽ ഇല്ലീഗൽ ആയി എത്തിയതെന്നും 2001 ൽ താൽക്കാലിക സംരക്ഷണം നൽകിയിരുന്നുവെന്നും, ഇവരുടെ നാലുമക്കളിൽ ഇളയകുട്ടി അമേരിക്കയിൽ ജനിച്ചതാണെന്നും ചൂണ്ടികാട്ടിയാണ് ഗ്രീൻകാർഡിനപേക്ഷിച്ചത്.
അമേരിക്കയിൽ അനധികൃതമായി പ്രവേശിച്ചവർക്ക് മാത്രമേ ഈ വിധി ബാധകമാകൂവെന്നും, എന്നാൽ ടൂറിസ്റ്റ് വിസയിലോ, താൽക്കാലിക വിസയിലോ അമേരിക്കയിൽ എത്തി വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ നിയമപരമായി ഗ്രീൻകാർഡിന് അപേക്ഷിക്കുന്നവർക്ക് മെരിറ്റനുസരിച്ച് തീരുമാനമെടുക്കാമെന്നും കോടതി ചൂണ്ടികാണിച്ചിട്ടുണ്ട്.