- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ വില വർധന: പ്രവാസി കോൺഗ്രസ്സ് പ്രതിഷേധ സമരം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: നാൽപത് രൂപയ്ക്ക് പെട്രോൾ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ വന്ന കേന്ദ്ര സർക്കാർ 60 രൂപ ഉണ്ടായിരുന്ന പെട്രോളിന്റെ വില ക്രൂഡ് ഓയിൽ വില വലിയ തോതിൽ കുറഞ്ഞിട്ടും ഇന്ധന വില കുറക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്.
ഇന്നത്തേത് വെറും സൂചനാ സമരം മാത്രമാണെന്നും അടിയന്തിരമായി വില കുറക്കുന്നില്ലായെങ്കിൽ റോഡുപരോധം, നിരാഹാര സമരം തുടങ്ങിയ ശക്തമായ സമരവുമായ് പ്രവാസി കോൺഗ്രസ്സ് രംഗത്തിറങ്ങാൻ നിർബന്ധിതരായി തീരുമെന്ന് പത്മരാജൻ മുന്നറിയിപ്പ് നൽകി.
നികുതി വർദ്ധിപ്പിക്കുന്നതിൽ മത്സരിച്ച് മുന്നേറുന്ന കേന്ദ്ര / കേരള സർക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെയാണ് പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പെട്രോൾ പമ്പിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്പരിപാടി പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി അദ്ധ്യക്ഷത വഹിച്ചുവി വി ചന്ദ്രൻ ചെറുവത്തൂർ, പ്രദീപ് ഒ വി, സതീശൻ ആവിയിൽ, സിദ്ധീഖ് ഒഴിഞ്ഞവളപ്പ് എന്നിവർ സംബന്ധിച്ചു..