അമിതവേഗതയിൽ കാറുമായി പാഞ്ഞ നടൻ ഗുർമിത് സിങിന് പിഴയും ഡ്രൈവിങ് നിരോധനവും ഏർപ്പെടുത്തി കോടതി. മകനൊപ്പം ഏപ്രിലിൽ 70 കിലോമീറ്റർ വേഗതയുള്ള റോഡിൽ 131 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിനാണ് നടന് 800 ഡോളർ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിങ് നിരോധനവും ഏർപ്പെടുത്തിയത്.19 വയസ്സുള്ള മകനൊപ്പമായിരുന്നു വാഹനം ഓടിച്ചത്.

റോഡ് ട്രാഫിക് നിയമത്തിന്റെ ലംഘനമാണെന്ന് കോടതി പറഞ്ഞു. 56 കാരനായ സിംഗിന്റെ മുഴുവൻ പേര് ഗുർമിത് സിങ് വിർക്ക് ചൈഞ്ചൽ സിങ് എന്നാണ്. ഏപ്രിൽ 12 ന് രാത്രി 9.30 ഓടെ വുഡ്ലാന്റ്‌സ് അവന്യൂ 12 ൽ സെലറ്റാർ എക്സ്‌പ്രസ് ഹൈവേയിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. ഓഡി എ 8 എൽ എന്ന ആഡംബര വാഹനവുമായാണ് ഇയാളെ പിടികൂടിയത്.