കേന്ദ്രസർക്കാർ നടപടി സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ . പ്രവാസിക ളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണ മെന്നാ വശ്യപ്പെട് ഡൽഹി ഹൈക്കോടതിയിൽ പ്രവാസി ലീഗൽ ഹർജി സമർപ്പി ക്കുകയും തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിനിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിഗ് പ്രൊസീജിയർ (SOP) കേന്ദ്ര സർക്കാർ ഇറക്കിയത്.

യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും, സ്റ്റുഡന്റ് വിസയിൽ പഠനാവ ശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാർത്ഥി കൾക്കും കോവിഡ് വാക്‌സിനേഷനിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ സാധുത ലഭിക്കു ന്നതിനായി സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുക.വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യൻ നിർമ്മിത കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ പൂർണ്ണമായ പേര് 'ഓക്സ്ഫോർഡ്-അസ്ട്രാസെനക്ക' എന്ന് രേഖപ്പെടുത്താൻ നടപടിയെടുക്കുക ,ഇന്ത്യൻ നിർമ്മിത കോവാക്‌സിന് ലോക ആരോഗ്യ സംഘടനയുടേയും, മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക , നിലവിൽ കോവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകൾ ഇടയിലുള്ള സമയപരിധി 84 ദിവസം ആയതിനാൽ ഈ നിബന്ധന പ്രവാസികളുടെ വിഷയത്തിൽ പരമാവധി കുറയ്ക്കാൻ നടപടി സ്വീകരിക്കുക എന്നീആവശ്യങ്ങളാണ്ഹർജിയിൽ ആവശ്യ പ്പെട്ടിരുന്നത്.ഹൈക്കോടതി വിധിക്കു ശേഷം പ്രവാസികളുടെ വാക്‌സിനേഷൻ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായി നടപടികൾ വേഗത്തിലാക്കിയ സർക്കാരിന്റ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവും കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് എന്നിവർ പ്രസ്താവനയിൽഅറിയിച്ചു.