പെട്രോൾ വില വർദ്ധിപ്പിക്കുന്നതിനെതിരെ സംസ്ഥാനത്തെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും നാളെ ഡിവൈഎഫ്‌ഐ പോസ്റ്റർ പ്രതിഷേധം സംഘടിപ്പിക്കും. ഒരു യൂണിറ്റിൽ 100 പോസ്റ്റർ വീതം പതിപ്പിക്കും.

പട്രോൾ ഡീസൽ വില ക്രമാതീത വർദ്ധനവോടെ നൂറിൽ എത്തിയിരിക്കുകയാണ്. വൻകിട കോർപ്പറേറ്റുകൾക്ക് ഒപ്പം ചേർന്ന് ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് യുണിറ്റ് പരിധിയിൽ വ്യത്യസ്തവും ക്രിയാത്മകവുമായ 100 കയ്യെഴുത്ത് പോസ്റ്ററുകൾ പതിപ്പിക്കുന്ന പ്രതിഷേധ പരുപാടി ഡിവൈഎഫ്‌ഐ സഘടിപ്പിക്കുന്നത്.