- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരുണ്യഹസ്തവുമായി യൂത്ത് ബ്രിഗേഡ്
പാലാ: മാണി സി കാപ്പൻ യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തിൽ ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് പച്ചക്കറി കിറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. 250 ൽ പരം കിറ്റുകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളിൽ 'കുഞ്ഞു മക്കൾക്ക് സ്‌നേഹസമ്മാനം' എന്ന പേരിൽ പഠനോപകരണങ്ങളും വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോൽഘാടനം കൺവീനർ ടോണി തൈപ്പറമ്പിലിന് കൈമാറി മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, കിരൺ മനയാനി, ജോയി മൂന്നാനി, അമൽ ആനന്ദ്, സുബിൻ തുടങ്ങിയവർ പങ്കെടുത്തു.
പെട്രോൾ വില വർദ്ധനവ്ഉടൻ പിൻവലിക്കണം
പാലാ: അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ - ഡീസൽ വില വർധനവ് ഉടൻ പിൻവലിക്കണമെന്ന് പാലാ പൗരാവകാശ സംരക്ഷണ സമിതി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വില കുറഞ്ഞു നിൽക്കുമ്പോൾ ഇവിടെ മാത്രം വില വർധിക്കുന്നതിന് കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.
യോഗത്തിൽ പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു. മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, എബി ജെ ജോസ്, ജോഷി വട്ടക്കുന്നേൽ, എൻ. പി. കൃഷ്ണൻ നായർ, അഡ്വ റോയി വല്ലയിൽ എന്നിവർ പ്രസംഗിച്ചു.