- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാൻസി ഓർമയായി
സാൻഫ്രാൻസിക്കൊ : അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്പാൻസി ജൂൺ 5 ശനിയാഴ്ച സാൻഫ്രാൻസിക്കൊ സു ആൻഡ് ഗാർഡൻസിൽ ഓർമ്മയായി. കോമ്പി എന്ന ചിമ്പാൻസി 63 വയസ്സുവരെ മൃഗശാലയിൽ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതർ പറയുന്നു.
1960 ലാണ് കോമ്പി സാൻഫ്രാൻസ്‌ക്കൊ മൃഗശാലയിൽ എത്തുന്നത്.
വനപ്രദേശത്ത് ജീവിക്കുന്ന ചിമ്പാൻസിയുടെ ശരാശരി ആയുസ് 33 വയസ്സാണ്. മനുഷ്യ സംരക്ഷണയിൽ കഴിയുന്ന ചിമ്പാൻസികൾ 50-60 വർഷം വരെ ജീവിച്ചിരിക്കും.
കോമ്പി എന്ന ചിമ്പാൻസിക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ലാ എന്നാണ് മൃഗശാല എക്സികൂട്ടീവ് ഡയറക്ടർ ടാനിയ പീറ്റേഴ്സൺ പറയുന്നത്. മൃഗശാല ജീവനക്കാരുടെയും സന്ദർശകരുടെയും ജീവിതത്തെ സാരമായി സ്വാധീനിച്ചതായിരുന്നു കോമ്പി എന്ന ചിമ്പൻസിയുടെ ജീവിതമെന്നും അവർ കൂട്ടിച്ചേർത്തു
1960 ൽ കോമ്പിയോടൊപ്പം മൃഗശാലയിൽ എത്തിചേർന്ന മിനി, മാഗി എന്ന ചിംമ്പാൻസികൾക്ക് കോമ്പിയുടെ വേർപാട് വേദനാജനകമാണ്. ഇവർക്ക് ഇപ്പോൾ 53 വയസ്സായി. മറ്റൊരു ചിമ്പാൻസി 2013 ൽ ഇവരെ വിട്ടു പിരിഞ്ഞു പോയിരുന്നു .