- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ് നൂറു ശതമാനവും പ്രവർത്തന സജ്ജമായി; പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഗവർണ്ണർ ഒപ്പുവെച്ചു
ഓസ്റ്റിൻ: ടെക്സസ്സിലെ ബിസിനസ് സ്ഥാപനങ്ങൾ യാതൊരു കാരണവശാലും വാക്സിനേഷൻ സർട്ടിഫിക്കറ്റോ, വാക്സിൻ പാസ്പോർട്ടോ ചോദിക്കുന്നതിൽ കർശന വിലക്കേർപ്പെടുത്തുന്ന ഉത്തരവ് ടെക്സസ് ഗവർണ്ണർ ഗ്രേഗ് ഏബട്ട് ജൂൺ 7 തിങ്കളാഴ്ച ഒപ്പുവെച്ചു.
ടെക്സസ് നൂറുശതമാനവും പ്രവർത്തന സജ്ജമായിരിക്കുന്നു.സംസ്ഥാനത്തു ഇന്നു മുതൽ കോവിഡ് സംബന്ധിച്ചു യാതൊരു നിയന്ത്രണങ്ങളോ, പരിമിതികളോ, പരിധികളോ ഉണ്ടായിരിക്കുന്നതല്ലെന്ന് ഗവർണ്ണർ ഉത്തരവിൽ വ്യക്തമാക്കി.ഗവൺമെന്റ് സ്ഥാപനങ്ങളിൽ കോവിഡിനെ സംബന്ധിച്ചു യാതൊരു ചോദ്യവും ഉണ്ടായിരിക്കുന്നതല്ലെന്നും, കോവിഡിനു മുമ്പ് എങ്ങനെയായിരുന്നുവോ, ആളുകൾ പ്രവേശിച്ചു കൊണ്ടിരുന്നതു ആ സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിനിൽക്കുന്നതായും ഗവർണ്ണർ അറിയിച്ചു.
ടെക്സസിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നതും, കോവിഡ് വാക്സിൻ ആവശ്യമുള്ളവർക്ക് ഇതിനകം നൽകി കഴിഞ്ഞുവെന്നതും സി.ഡി.സി. നിയന്ത്രങ്ങൾക്ക് അയവു വരുത്തിയതുമാണ് പുതിയ ഉത്തരവിന് ഗവർണ്ണറെ പ്രേരിപ്പിച്ചത്.
മെമോറിയൽ ഡേ കഴിഞ്ഞാൽ രോഗവ്യാപനം വർ്ദ്ധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെങ്കിലും, കൂടുതൽ കേസ്സുകൾ റിപ്പോർട്ട് ചെയ്യാത്തതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനകം തന്നെ മാസ്‌ക് ധരിക്കാതെ ആളുകൾ യഥേഷ്ടം പുറത്ത് സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ടെക്സസ്സിലെ പല ക്രിസ്ത്യൻ ദേവാലയങ്ങളിലും, പ്രത്യേകിച്ചു മലയാളികൾ കൂടിവരുന്നിടങ്ങളിലും, ദേവാലയങ്ങളിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.