- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ പ്രസവിച്ചിട്ടില്ല; പക്ഷെ ഒരുപാട് മക്കളുടെ അമ്മയാണ്: വികാരാധീനയായി ഷക്കീല
സിനിമാത്തിരക്കുകളിൽ നിന്നും ഒഴിച്ചിട്ട് വർഷം കുറച്ചായെങ്കിലും ഷക്കീല എന്ന നടിയുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും എപ്പോഴും വാർത്തയാകാറുണ്ട്. ഷക്കീലയെ കുറിച്ചറിയാൻ ആരാധകർക്ക് എന്നും ഇഷടവുമാണ്. ഇന്ന് താൻ ഒരുപാടാളുകളുടെ അമ്മയാണെന്ന് ഷക്കീല പറയുന്നു. തന്നെ കുട്ടികൾ അമ്മ എന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഷക്കീല കൂട്ടിച്ചേർത്തു.
ഞാൻ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകൾ അമ്മ എന്ന് വിളിക്കുന്നു. സ്നേഹത്തോടെ സംസാരിക്കുന്നു. എനിക്കതിൽ അഭിമാനമുണ്ട്- ഷക്കീല കൂട്ടിച്ചേർത്തു. ഇന്ന് സിനിമാതിരക്കുകളില്ലാതെ ചെന്നൈയിൽ സ്വസ്ഥജീവിതം നയിക്കുകയാണ് ഷക്കീല. കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷൻ ഷോയിൽ വ്യക്തമാക്കിയിരുന്നു.
ഫാഷൻ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകൾ. ട്രാൻസ്‌ജെൻഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ നിമിഷങ്ങളിൽ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നൽകിയതെന്നും ഷക്കീല പറഞ്ഞു.