- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഷീൽഡ് വാക്സിൻ എടുത്ത ചിലരുടെ ശരീരത്തിൽ കറുത്ത പാടുകൾ വരുന്നു; രക്തം കട്ടപിടിക്കുന്നതിനു പുറമേ മറ്റൊരു പാർശ്വഫലം കൂടി കണ്ടെത്തിയതോടെ ഓക്സ്ഫോർഡ് വാക്സിനെതിരെ പ്രചാരണം ശക്തം
ഇന്ത്യയിൽ കൊവിഷീൽഡ് എന്നപേരിൽ നിർമ്മിക്കപ്പെടുന്ന അസ്ട്രസെനെക വാക്സിൻ വീണ്ടും വിവാദങ്ങൾക്ക് നടുവിലെത്തുകയാണ്. നേരത്തേ രക്തം കട്ടപിടിക്കുന്ന പാർശ്വഫലം കണ്ടെത്തിയത്തിനെ തുടർന്ന് വിവാദത്തിലായി ഈ വാക്സിൻ ഇപ്പോൾ വിവാദത്തിലാകുന്നതും പുതിയൊരു പാർശ്വഫലം കണ്ടെത്തിയതോടെയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോറലുകളും അതുപോലെ ചുവന്ന പരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഇഡീയോപാത്തിക് ത്രോംബോസൈറ്റോപെനിക് പ്യുർപുര (ഐ ടി പി) എന്ന രോഗാവസ്ഥയാണ് ഇപ്പോൾ ഈ വാക്സിൻ മൂലമുണ്ടാകുന്നതായി കണ്ടെത്തിയത്.
ക്രമേണം പരുക്കൾ കരിഞ്ഞ് ശരീരത്തിൽ കറുത്ത പാടുകൾ അവശേഷിപ്പിക്കുന്ന ഈ രോഗാവസ്ഥ വാക്സിൻ എടുത്ത 1 ലക്ഷം പേരിൽ ഒരാൾക്ക് വീതമായാണ് കാണപ്പെടുന്നത്. അതുപോലെ ഏകദേശം 350 പേരിൽ പ്രത്യേകതരത്തിലുള്ള രക്തം കട്ടപിടിക്കളും കണ്ടെത്തി. രക്തത്തിലെ പ്ലേറ്റ്ലെറ്റ് അളവ് കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയായിരുന്നു 40 വയസ്സിനു താഴെയുള്ളവർക്ക് ഈ വാക്സിൻ നൽകരുതെന്ന ഉപദേശം നൽകിയത്. എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദരാണ് വാക്സിനും ഐ ടി പി എന്ന രോഗാവസ്ഥയുമായുള്ള ബന്ധം സ്ഥിരീകരിച്ചത്. എന്നാൽ, ഇതുവരെ എത്രപേർക്ക് ഈ രോഗവസ്ഥ ഉണ്ടായി എന്നകാര്യം വെളിപ്പെടുത്തിയിട്ടില്ല.
ഡിസംബർ 8 നും ഏപ്രിൽ 14 നും ഇടയിൽ സ്‌കോട്ട്ലാൻഡിൽ 5.4 മില്ല്യൺ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു ഈ പഠനം നടത്തിയത്. അപ്പോഴേക്കും 1.7 മില്ല്യൺ ആളുകൾ അസ്ട്രാസെനെകയുടെ ആദ്യ ഡോസും 8 ലക്ഷം പേർ ഫൈസറിന്റെ ആദ്യ ഡോസും സ്വീകരിച്ചുകഴിഞ്ഞിരുന്നു. വാക്സിനേഷൻ ലഭിച്ചവരുടെ മെഡിക്കൽ ഹിസ്റ്ററിയും വാക്സിനു ശേഷമുള്ള സംഭവ പരിണാമങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കുകയായിരുന്നു. ഫൈസറുമായി ബന്ധപ്പെട്ട് ഇതുവരെ ഐ ടി പിയുടെ ഒരു കേസുപോലും കണ്ടെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അസ്ട്രസെനെക വാക്സിൻ എടുത്തതിനുശേഷം നാലാഴ്‌ച്ചയ്ക്കുള്ളിലാണ് ഐ ടി പിയുടെ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങുന്നത്. എന്നാൽ, രക്തം കട്ടപിടിക്കുന്നത് പൂർണ്ണമായും വാക്സിൻ കാരണമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മത്രമല്ല, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് വളരെ ചെറിയൊരു എണ്ണം ആളുകളിൽ മാത്രമാണ്.
വാക്സിന്റെ ഗുണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തീർച്ചയായും ഈ പാർശ്വഫലങ്ങളെ അവഗണിക്കാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ