- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വാക്‌സിൻ സ്വീകരിക്കാത്ത ഇന്ത്യൻ പ്രവാസികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നു; പങ്കാളികളാകാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
മനാമ: ബഹ്‌റൈനിൽ വാക്‌സിൻ സ്വീകരിക്കാൻ ബാക്കിയുള്ള ഇന്ത്യൻ പ്രവാസികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നു. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഗൂഗ്ൾ ഫോം വഴിയാണ് ഇന്ത്യൻ പ്രവാസികളുടെ വിവര ശേഖരണം നടത്തുന്നത്. സി.പി.ആർ കാർഡ് സാധുതയുള്ളതാണോ, സി.പി.ആർ കാർഡ് നമ്പർ, പാസ്‌പോർട്ട് നമ്പർ, വിസ സാധുതയുള്ളതാണോ, മൊബൈൽ നമ്പർ, ഇമെയിൽ, വാക്‌സിന് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അതിന് കാരണം, രജിസ്റ്റർ ചെയ്യുമ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയാണ് ഗൂഗ്ൾ ഫോമിൽ ചോദിക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജം, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ഇന്ത്യൻ ക്ലബ്, ഐ.സി.ആർ.എഫ് എന്നിവയുമായി സഹകരിച്ചാണ് വാക്‌സിനേഷൻ കാമ്പയിൻ നടത്തുന്നത്.
മതിയായ രേഖകളില്ലാതെ കഴിയുന്നവർക്ക് വാക്‌സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രവാസി സമൂഹത്തിൽനിന്ന് ആവശ്യമുയർന്നിരുന്നു. വേൾഡ് എൻ.ആർ.ഐ കൗൺസിൽ ബഹ്‌റൈൻ അധികൃതർക്കും ഇന്ത്യൻ അംബാസഡർക്കും ഇതുസംബന്ധിച്ച് നിവേദനം നൽകുകയും ചെയ്തു.
ബഹ്‌റൈൻ കേരളീയ സമാജം മുഖേന രജിസ്റ്റർ ചെയ്യാൻ കെ.ടി സലീം (33750999), ഉണ്ണി (32258697), രാജേഷ് ചേരാവള്ളി (35320667), സഞ്ജിത് (36129714) എന്നിവരെ ബന്ധപ്പെടണമെന്ന് സമാജം സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു.
വാക്‌സിൻ സ്വീകരിക്കാൻ ബാക്കിയുള്ളവർക്ക് താഴെയുള്ള ലിങ്കിൽ പ്രവേശിച്ച് വിവരങ്ങൾ നൽകാവുന്നതാണ്.
https://forms.gle/pMT3v1g3o4yVgnES8