- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധാത്മാ ഫലങ്ങൾ നിറഞ്ഞുതുളുമ്പുന്ന ജീവിതത്തിന്റെ ഉടമകളായി മാറണം: റവ.ഡോ. ജയിംസ് ജേക്കബ്
റോഡ്ഐലന്റ്: ക്രിസ്തീയ ജീവിതത്തിന്റെ ധന്യത പൂർണമാകുന്നത് പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നിറഞ്ഞുതുളുമ്പുന്ന ജീവിതത്തിന്റെ ഉടമകളായി രൂപാന്തരപ്പെടുമ്പോഴാണെന്ന് ആൽബനി ഡയോസിസിലെ വിവിധ എപ്പിസ്‌കോപ്പൽ ചർച്ച് വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള റോഡ്ഐലന്റ് യൂണിവേഴ്സിറ്റി രസതന്ത്ര വിഭാഗം പ്രൊഫസർ റവ.ഡോ. ജയിംസ് എൻ ജേക്കബ് ഉദ്ബോധിപ്പിച്ചു.
ജൂൺ എട്ടിനു ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് ഇന്റർനാഷണൽ പ്രെയർലൈനിന്റെ 369-മത് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ജയിംസ്.
ഇസ്രയേൽ ജനം നിരാശയിൽ കഴിഞ്ഞിരുന്നപ്പോൾ യെഹസ്തേൽ പ്രവാചകനിലൂടെ അവരെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവ് ഏതു സമയത്തും ഏതു സാഹചര്യത്തിലും നമ്മെ ധൈര്യപ്പെടുത്തുകയും, നമ്മിൽ ക്രിയപ്പെടുത്തുകയും ചെയ്യുമെന്നും അച്ചൻ ഓർമ്മപ്പെടുത്തി. പരിശുദ്ധാത്മാ ഫലങ്ങൾ പുറപ്പെടുവിച്ച് സമൂഹത്തിൽ നാം പ്രവർത്തിക്കുമ്പോൾ മറ്റുള്ള അനേകർക്ക് നമ്മുടെ ജീവിതം മാതൃകയാക്കപ്പെടുകയും, അനുഗ്രഹത്തിന് മുഖാന്തിരമാക്കുകയും ചെയ്യുമെന്ന് അച്ചൻ പറഞ്ഞു.
ടെന്നസിയിൽ നിന്നുള്ള അലക്സ് തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ പരിചയപ്പെടുത്തി. തുടർന്ന് ഈമാസം വിവാഹവാർഷികം കൊണ്ടാടുന്ന ടി.എ. മാത്യു - വത്സമ്മ, ഷാജു രാമപുരം- ബിജി രാമപുരം എന്നിവർക്ക് ആശംസകൾ അർപ്പിച്ചു. കഴിഞ്ഞവർഷങ്ങളിൽ ഐ.പി.എൽ പ്രെയർ മീറ്റിങ് അനുഗ്രഹകരമായി സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്നതും, വിവിധ രാജ്യങ്ങളിൽ നിന്നും സഭാവ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവെന്നതും ദൈവീക നടത്തിപ്പായി കാണുന്നുവെന്നും സി.വി, സാമുവേൽ പറഞ്ഞു. ഹൂസ്റ്റണിൽ നിന്നുള്ള കോർഡിനേറ്റർ ടി.എ മാത്യു നന്ദി പറഞ്ഞു. തുടർന്ന് നടന്ന മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ഡാളസിൽ നിന്നുള്ള കെ.എസ് മാത്യു നേതൃത്വം നൽകി.