- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത് പ്രമുഖ ശിശുരോഗ വിദഗ്ദനായ ഡോ.എസ്.വി.അൻസാരി; മരണം സംഭവിച്ചത് ആശുപത്രിയിൽ റൗണ്ട്‌സിനിടെ കുഴഞ്ഞ് വീണ്: നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്തിരുന്ന ഡോക്ടറുടെ മരണത്തിൽ നടുങ്ങി നാട്ടുകാരും
കണ്ണൂർ: രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത് കണ്ണൂരിലെ പ്രമുഖ ശിശുരോഗ വിദഗ്ദനായ ഡോ.എസ്.വി.അൻസാരി. ജില്ലയിലെ പ്രമുഖ ആശുപത്രികളിലെ ഡോക്ടറും മെഡ് ക്ലിനിക് ഉടമയുമായിരുന്നു 59കാരനായ അദ്ദേഹം. നാട്ടുകാരുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ ധനലക്ഷ്മി ആശുപത്രിയിൽ റൗണ്ട്‌സിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫോർട്ട് റോഡിലെ എസ്‌ബിഐക്കു സമീപം മെഡ് ക്ലിനിക് എന്ന പേരിൽ സ്വന്തം ചികിത്സാ കേന്ദ്രം നടത്തിവരുന്നുണ്ട്. ഇതിനു പുറമേ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ഒപിയും കിടത്തി ചികിത്സയും കൈകാര്യം ചെയ്തു വരുന്നുണ്ടായിരുന്നു. റഷീദ ക്ലിനിക് ഉടമയും കണ്ണൂരിലെ ആദ്യകാല ജനകീയ ഡോക്ടറുമായിരുന്ന ഡോ. കാദർകുഞ്ഞിയുടെയും സീരേ വീട്ടിൽ കുഞ്ഞാമിനയുടെയും മകനാണ്.
ഭാര്യ: ഡോ.സബിത അൻസാരി. മക്കൾ: ജസീം അൻസാരി (ബെംഗളൂരു), ഡോ.ഹെബ അൻസാരി (കൊല്ലം). മരുമക്കൾ: ഫഹദ് ഹമീദ്, ഡോ.ഷമീന സലീം.