- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഴയും ശകാരവും ഏൽക്കുന്നില്ല; നിയമ ലംഘകരെ കൊണ്ട് പാട്ടു പാടിച്ച് പൊലീസ്
കുമളി: പിഴയിടീച്ചും ശകാരിച്ചുമെല്ലാം ജനത്തെ വീട്ടിലിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും. നിയമ ലംഘകരുടെ എണ്ണം കൂടിവരികയാണ്. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കു പുതിയ ശിക്ഷയുമായി എത്തിയിരിക്കുകയാണ് കമ്പം പൊലീസ്. നിയമ ലംഘകരെക്കൊണ്ട് പാട്ടുപാടിക്കുന്നതാണ് പൊലീസിന്റെ പുതിയ രീതി. നിയമം ലംഘിക്കുന്നവരിൽനിന്നു പിഴ ഈടാക്കുകയും ശകാരിക്കുകയും ചെയ്തിട്ടും രക്ഷയില്ലാതെ വന്നതോടെയാണ് ഇത്തരക്കാരെ പിടികൂടി പാട്ടുപാടിക്കുക എന്ന തന്ത്രം പൊലീസ് പ്രയോഗിച്ചത്.
കഴിഞ്ഞ ദിവസം നിയമം ലംഘിച്ച 12 പേരെ സ്റ്റേഷൻ പരിസരത്തെ പുൽത്തകിടിയിൽ അകലം പാലിച്ച് നിരത്തിയിരുത്തി. സമീപത്തെ ക്ഷേത്രത്തിൽനിന്നു നാഗസ്വര കച്ചേരിക്കാരെ വരുത്തി ഒരു മണിക്കൂറോളം കച്ചേരിയും ബോധവൽക്കരണ ക്ലാസും. പിടിയിലായവരെക്കൊണ്ട് കച്ചേരിക്കിടെ പാട്ടുകളും പാടിപ്പിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.
കമ്പം നോർത്ത് സിഐ കെ. ശിലൈമണിയാണ് പുത്തൻപരീക്ഷണം നടത്തിയത്. ലോക്ഡൗൺ കാലത്ത് പലർക്കും വരുമാനമില്ലാത്തതിനാൽ ഫൈൻ അടപ്പിക്കാതെ ഇവരെ ഉപദേശിച്ചു വിട്ടയച്ചു.