- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചു മരിച്ച അമാസ് ഡയറക്ടർ സി.രാജേന്ദ്രന്റെ മൃതദേഹം സംസ്ക്കരിച്ചു; മരണം സംഭവിച്ചത് മൂന്നാഴ്ചത്തെ ചികിത്സയ്ക്കൊടുവിൽ
വെള്ളറട: അക്കാദമി ഫോർ മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്റ്റഡീസിന്റെ്(അമാസ്) ഡയറക്ടർ കോട്ടയ്ക്കൽ കോരണംകോട് ചെക്കുംമൂട് മറുത്തലയ്ക്കൽ വീട്ടിൽ സി.രാജേന്ദ്രൻ(49) കോവിഡ് ബാധിച്ചു മരിച്ചു. മൂന്നാഴ്ചയായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരിസ്ഥിതിപ്രവർത്തകനായ രാജേന്ദ്രൻ, വർഷങ്ങൾക്കു മുൻപാണ് നെയ്യാറ്റിൻകര താലൂക്ക് കേന്ദ്രീകരിച്ച് അമാസ് അക്കാദമി സ്ഥാപിച്ചത്. കേരളത്തിലും പുറത്തുമായി 250-ലേറെ ക്യാമ്പുകൾ സംഘടിപ്പിച്ചു. സാഹസിക ടൂറിസത്തെ ജനകീയമാക്കുന്നതിനു മുഖ്യ പങ്കു വഹിച്ചു. യുവജനങ്ങളെ മലകയറാനും പരിസ്ഥിതിയോടടുപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചും ശ്രദ്ധേയനായി. ഭാര്യ: സിന്ധു. മകൾ: പഞ്ചമി. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോരണംകോടിലെ കുടുംബവീട്ടുവളപ്പിൽ വ്യാഴാഴ്ച വൈകീട്ട് സംസ്‌കരിച്ചു.
Next Story