- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര കേരള സർക്കാരുകൾ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു - പത്മരാജൻ ഐങ്ങോത്ത്
കോവിഡിന്റെ ഈ കെട്ട കാലത്ത് ജനങ്ങൾ ജോലിയില്ലാതെ വരുമാനമില്ലാതെ കടുത്ത ദാരിദ്ര്യത്തിലും, ദുരിതത്തിലും ഉഴലുമ്പോൾ കുത്തകകളെ സഹായിക്കാൻ മൽസര ബുദ്ധിയോടെ ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര- കേരള സർക്കാരുകൾ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നൂറ്റി എഴുപതാം ബൂത്ത് കമ്മിറ്റി ഐങ്ങോത്ത് പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൂത്ത് പ്രസിഡണ്ട് ഷൈലജ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡണ്ട് കെ ഐ തോമസ് മാസ്റ്റർ, ശശി തോമസ്, സുധാകരൻ മഠത്തിൽ, ഡോ: ദിവ്യ, സുധീരൻ വി വി, അലൻ ബിജു തുടങ്ങിയവർ സംസാരിച്ചു.
Next Story