കുവൈത്ത് സിറ്റി : രാജ്യത്ത് നിലവിലുള്ള ഉച്ചജോലി വിലക്കുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. നിയമലംഘകർക്ക് 200 ദീനാർ വരെ പിഴ ചുമത്തുമെന്ന് മാൻപവർ അഥോറിറ്റി മുന്നറിയിപ്പ് നൽകി. നിയമ ലംഘനത്തിന് തൊഴിലുടമയായിരിക്കും ഉത്തരവാദി ഒരു തൊഴിലാളിക്ക് 100 ദീനാർ മുതൽ 200 ദീനാർ വരെ പിഴ ചുമത്താമെന്നാണ് തൊഴിൽനിയമത്തിലെ വ്യവസ്ഥ.

ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ രാജ്യത്ത് രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ല എന്നതാണ് നിയമം .നിയമ ലംഘകരെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. . നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജഹ്‌റ, കാപിറ്റൽ ഗവർണറേറ്റുകളിൽ 66646466, ഹവല്ലി, ഫർവാനിയ 66205229, മുബാറക് അൽ കബീർ 99990930, അഹ്‌മദി 66080612 എന്നീ നമ്പറുകളിലാണ് അറിയിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു