കൽ സമയത്ത് ചൂട് കൂടിയതോടെ ഖത്തറിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. കുത്തിവെപ്പിന്റ രണ്ടാം ഡോസ് നൽകുന്ന സെന്ററുകളുടെ പ്രവര്ത്തന സമയമാണ് മാറിയത്. വൈകീട്ട് നാല് മുതൽ അർദ്ധരാത്രി വരെയായിരിക്കും സെന്ററുകളുടെ പ്രവര്ത്തനം. രാത്രി പതിനൊന്ന് മണി വരെ മാത്രമേ സന്ദർശകരെ അനുവദിക്കൂ.

ജൂൺ 13 മുതൽ പുതിയ പ്രവർത്തന സമയം നിലവിൽ വരും. ലുസൈൽ, അൽ വക്ര എന്നിവിടങ്ങളിലാണ് നിലവിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ സെന്ററുകൾ പ്രവര്ത്തിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിൻ മാത്രമാണ് ഇവിടെ നിന്നും നൽകുന്നത്. പകൽ സമയം ചൂട് കൂടിയതിനെ തുടർന്നാണ് സമയമാറ്റമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വൈകുന്നേരങ്ങളിലും രാത്രിയിലും താരതമ്യേന ചൂട് കുറയുമെന്നതിനാൽ വാക്‌സിനെടുക്കാനെത്തുന്നവര്ക്കും ജീവനക്കാർക്കും ആശ്വാസമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേർക്ക് ഇവിടെ നിന്നും രണ്ടാം ഡോസ് നല്കാന് കഴിഞ്ഞതായി അധികൃതര് അറിയിച്ചു