കുന്നുകര പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിൽ വാട്ടർ അഥോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബുവിന്റെ നേത്രത്വത്തിൽ കരിയാട് വാട്ടർ അഥോറിറ്റി ഓഫീസിൽ ധർണ്ണ നടത്തി. കഴിഞ്ഞ എതാനും മാസങ്ങളായി കുന്നുകര പഞ്ചായത്തിലെ പലഭാഗങളിൽ കുടിവെള്ള വിതരണം തുടർച്ചയായി മുടങ്ങിയിട്ട് ഇതിനെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി തനത് ഫണ്ടിൽ നിന്നും ടാങ്കറിൽ കുടിവെള്ള വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഇതോടൊപ്പം പല സനഗ്ധ പ്രവർത്തകരും പല രീതിയിൽ ജനങൾക്ക് വെള്ളം നൽകി വരുന്നുണ്ട്. പഞ്ചായത്ത് വാട്ടർ അഥോറിറ്റി അധിക്രതരോട് പല പ്രാവശ്യം അഭ്യർത്ഥിച്ചിട്ടും ഫലം കാണാതെ വന്നപ്പോഴാണ് സർക്കാരിന്റെ ഇടപെടലിനായി വാട്ടർ അഥോറിറ്റി ഓഫിസിൽ ധർണ്ണ നടത്താൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ പ്രസിഡന്റ് ശ്രീമതി സൈന ബാബുവിന്റെയും വൈസ് പ്രസിഡന്റ് ശ്രി അബ്ദുൾ ജബ്ബാറിന്റെയും നേത്രത്വത്തിൽ തെയ്യാറായത് . ധർണ്ണ 5 മണിക്കൂറോളം നിണ്ടു നിന്നതിനൊടുവിൽ എത്രയും വേഗത്തിൽ പരിഹാരം ഉണ്ടാക്കാമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ ഉറപ്പ് നൽകി