മാവേലിക്കര: ആദ്യഭാര്യ മരിച്ചെന്നു വിശ്വസിപ്പിച്ചു പുനർവിവാഹം ചെയ്തു 30 പവൻ സ്വർണവും 28 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ, യുവാവ് പണയംവച്ച സ്വർണം കണ്ടെത്തി. കോട്ടയം ചെങ്ങളം ഈസ്റ്റ് കാഞ്ഞിരമറ്റം കിഴക്കേമുറി കെ.കെ.മനീഷ് (36) കോട്ടയം ജില്ലയിലെ ഒരു ബാങ്കിൽ 20 ലക്ഷം രൂപയ്ക്കു പണയംവച്ച സ്വർണമാണു കണ്ടെത്തിയത്.

പരാതിക്കാരിയായ, മനീഷ് രണ്ടാമതു വിവാഹം കഴിച്ച ചെട്ടികുളങ്ങര സ്വദേശിനിയുടെ 11 പവൻ മാത്രമാണ് ഇതിലുള്ളത്. ബാക്കി ആരുടേതെന്നു കണ്ടെത്തണം. ഇതിനായി യുവാവിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും.