- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലക്കര രത്‌നാകരന്റെ ഫേസ്‌ബുക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു; നടപടി കോവിഡ് വാക്‌സീൻ നയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്റെ പേരിലെന്ന് ആരോപണം
കൊല്ലം: മുൻ മന്ത്രിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ മുല്ലക്കര രത്‌നാകരന്റെ ഫേസ്‌ബുക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. രണ്ടാഴ്ചയിലേറെയായി അദ്ദേഹത്തിന്റെ അക്കൗണ്ട് നിശ്ചലമാണ്. കോവിഡ് വാക്‌സീൻ നയത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കുറിപ്പ് പോസ്റ്റ് ചെയ്തതിന്റെ പേരിലാണു നടപടിയെന്നു മുല്ലക്കര ആരോപിച്ചു.
ഇന്ത്യ ഇപ്പോൾ ജീവിച്ചിരിക്കുന്ന നരകമാണെന്നു ബ്രിട്ടിഷ് ദിനപത്രം ഗാർഡിയൻ എഴുതിയതു ചൂണ്ടിക്കാട്ടിയായിരുന്നു മുല്ലക്കരയുടെ പോസ്റ്റ്. ഏപ്രിൽ 26നാണു പോസ്റ്റിട്ടത്. ഇത് ഇരുനൂറോളം പേർ ഷെയർ ചെയ്തു. തൊട്ടടുത്ത ദിവസങ്ങളിലും പോസ്റ്റുകൾ ഇട്ടെങ്കിലും മെയ് 27നു ശേഷം പേജ് നിശ്ചലമാണ്.
'പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ജൂൺ 4നു രാത്രി പോസ്റ്റിടാൻ നോക്കിയപ്പോഴാണു ഫേസ്‌ബുക് പേജ് നിശ്ചലമായെന്നു കണ്ടത്. ഫേസ്‌ബുക് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന മറുപടി മാത്രമാണു ലഭിച്ചത്. കാരണവും പറയുന്നില്ല.' മുല്ലക്കര രത്‌നാകരൻ