ഇടുക്കി: കട്ടപ്പന വെള്ളിലാംങ്കണ്ടത്തിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിരുന്ന തടിശേഖരം വനംവകുപ്പ് പിടികൂടി.സംഭവത്തിൽ ആരുടെപേരിലും കേസെടുത്തിട്ടല്ലന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ.സംശയമുന നീളുന്നത് മുൻ പഞ്ചായത്ത് പ്രസിഡന്റിലേയ്ക്കെന്നും സൂചന.

ഇന്നലെ വൈകിട്ട് 5.30 തോടെയാണ് തടിവെട്ടിക്കൂട്ടിയിട്ടുള്ളതായി വനംലകുപ്പധികൃതർക്ക് സൂചന ലഭിച്ചത്.തുടർന്ന് കാഞ്ചിയാർ ഫോറസ്റ്ററുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ചോരക്കാലി,വെെൈള്ളപെൻ എന്നി ഇനത്തിപ്പെട്ട വൃക്ഷളുടെ തടിയാണ് ഇതെന്നും ഉദ്ദേശം പിക്കപ് വാനിന് 6 ലോഡ് വരുമെന്നും അധികൃതർക്ക് ബോദ്ധ്യമായി.ഏതാണ്ട് ഒരുമീറ്റർ നീളത്തിൽ മുറിച്ച തടക്കഷണങ്ങൾ വിറകുരൂപത്തിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.

പ്രദേശവാസിയായ പുരിയത്ത് കുഞ്ഞുവർക്കിയുടെതാണ് തടി സൂക്ഷിച്ചിരുന്ന സ്ഥലമെന്ന് ഉദ്യഗസ്ഥ സംഘം സ്ഥിരീകരിച്ചു.ഇയാൾ വിദേശത്താണെന്നാണ് പ്രാഥമീക അന്വേഷണത്തിൽ അധികൃതർക്കുലഭിച്ച വിവരം.ഇയാളുടെ ബന്ധുക്കളിൽ നിന്നും കൂടുതൽ വിവരം ശേഖരിക്കുന്നതിനാണ് ഇപ്പോഴത്തെ നീക്കമെന്നും ഇതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ ആറിയിച്ചു.

മേഖലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള കാഡമം പ്ലാന്റേഷനിലാണ്് ചോരക്കാലി ഇനത്തിൽപ്പെട്ട മരങ്ങൾ കൂടുതൽ ഉള്ളതെന്നും കണ്ടെടുത്തതടി എവിടെ നിന്നും വെട്ടിക്കടത്തിയതാണെന്നറിയാൻ കൂടുതൽ അന്വേഷണങ്ങൾ വേണമെന്നുമാണ് വനംവകുപ്പധികൃതരുടെ നിലപാട്.

സമീപത്ത് ഏലസ്റ്റോർ നടത്തിവരുന്നവരിലേയ്ക്കും അന്വേഷണമെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.കാഞ്ചിയാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ആർ ശശിയുടെ മേൽനോട്ടത്തിലുള്ളതാണ് ഏലം സ്റ്റോർ. വനംവകുപ്പധികൃതർ കണ്ടെടുത്ത തടിശേഖരം തന്റെ മക്കൾ നടത്തിവരുന്ന ഏലം സ്റ്റോറിൽ ഉപയോഗിക്കുന്നതിനായി പാസുള്ള തടിവെട്ടുകാരിൽ നിന്നും ശേഖരിച്ചതാണെണ് വി ആർ ശശി മറുനാടനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ചോരക്കാലി ഏലത്തോട്ടത്തിൽ മാത്രമല്ല,സ്വകാര്യവ്യക്തികളുടെ പുരയിടത്തിലും ധാരാളമായി ഉണ്ടെന്നും പാസ്സ് സംഘടിപ്പിച്ച് മരം മുറിക്കുന്നവർ മേഖലയിൽ ഉണ്ടെന്നും ശശി വിശദമാക്കി.

വയനാട്ടിലെയും അടിമാലിയിലെയും അനധികൃത മരംമുറിക്കൽ വിവാദങ്ങൾക്ക് വഴിവച്ച സാഹചര്യത്തിൽ അയ്യപ്പൻകോവിൽ റെയിഞ്ചിൽ തടിശേഖരം പിടികൂടിയത് വനംവകുപ്പ്് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.തടി വെട്ടിയെടുത്തത് എവിടെ നിന്നെന്ന് കണ്ടെത്തുക പ്രധാന വെല്ലുവിളിയാണെന്നാണ് ചൂണ്ടികാണിക്കുന്നത്.

ഹൈറേഞ്ച് മേഖലയിൽ നടന്നുവരുന്ന അനധികൃതമരം മുറിക്കലിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.നിരോധിത മേഖലയിൽപ്പോലും ഫർണ്ണിച്ചർ നിർമ്മാണയൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് ലോഡുകണക്കിന് തടിയെത്തുന്നുണ്ടെന്നും വനംവകുപ്പധികൃതരുടെ മൗനാനുവാദത്തോടെ വനമേഖലയിൽ നിന്നും വെട്ടികടത്തുന്നതാണ് തടിയെന്നുമാണ് പരക്കെ ഉയരുന്ന ആക്ഷേപം.