ബഹ്‌റിനിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ  മരിച്ചു. ചികിത്സയിലിരിക്കെ മരിച്ചത് പത്തനംതിട്ട ,പാലക്കാട് സ്വദേശികൾ ആണ്.പാലക്കാട് ജില്ലയിലെ കൊപ്പം മുളയങ്കാവ് സ്വദേശി മണ്ണാർകുന്നത്ത് അബ്ദുൽ ജബ്ബാർ (44) ബഹ്റൈനിൽ, മരണപ്പെട്ടു.ഹൂറയിലെ കഫ്റ്റീരയ ജീവനക്കാരനാണ് അബ്ദുൽ ജബ്ബാർ. 22 വർഷത്തോളമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന അദ്ദേഹം കോവിഡ് ബാധിച്ച് ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയ്യിലിരിക്കെയായിരുന്നു മരണം.

മയ്യത്ത് മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ കെഎംസിസി ബഹ്റൈൻ മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

 പത്തനംതിട്ടതെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56) ആണ് മരിച്ച മറ്റൊരാൽ. ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.അരാദി കൺസ്?ട്രക്?ഷൻ കമ്പനിയിൽ അക്കൗണ്ടന്റായ ഇദ്ദേഹം 30 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം അടുത്ത മാസം നാട്ടിൽ പോകാനിരുന്നതാണ്.

ഭാര്യ: ജോയിസ് ജേക്കബ് (നഴ്‌സ് സൽമാനിയ ഹോസ്?പിറ്റൽ). മക്കൾ: എഫ്രയീം, ജെറമി. സംസ്‌കാരവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തി?െന്റ നേതൃത്വത്തിൽ നടന്നുവരുന്നു.