- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ന്യസ്ഥർക്ക് കിറ്റ് യാഥാർത്ഥ്യമായത് മാണി സി കാപ്പന്റെ ഇടപെടലിനെത്തുടർന്ന്
പാലാ: കേരളത്തിൽ സന്ന്യസ്ഥർക്കും മറ്റും റേഷനും റേഷൻ കാർഡും ജൂൺ മാസത്തിൽ കിറ്റും സർക്കാർ ലഭ്യമാക്കുമ്പോൾ പാലാ എം എൽ എ മാണി സി കാപ്പന് ചാരിതാർത്ഥ്യം. റേഷനോ റേഷൻകാർഡോ സന്ന്യസ്ഥർക്കും മറ്റും ഇക്കാലമത്രയും ലഭ്യമല്ലായിരുന്നു. ഇതു മനസിലാക്കിയ മാണി സി കാപ്പൻ എം എൽ എ ഇടപെടൽ നടത്തുകയായിരുന്നു.
കോട്ടയം കളക്റ്റ്രേറ്റിൽ 2020 മെയ് 25 മുഖ്യമന്ത്രിയുമായി നടന്ന കോവിഡ് അവലോകന വീഡിയോ കോൺഫ്രറൻസിലാണ് എം എൽ എ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. കന്യാസ്ത്രീകളും സന്ന്യസ്ഥരുമെല്ലാം സമൂഹത്തിന്റെ ഭാഗമാണ്. അതിനാൽ റേഷന്റെ കാര്യത്തിൽ വിവേചനം അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. സന്ന്യാസ ജീവിതം തിന്റെ പേരിൽ റേഷൻ നിഷേധിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പിന്നീട് 2020 ജൂണിൽ അന്നത്തെ ഭക്ഷ്യ മന്ത്രി പി തിലോത്തമന് മാണി സി കാപ്പൻ നിവേദനം നൽകി. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ റേഷനും റേഷൻ കാർഡും ലഭ്യമാക്കാൻ നടപടികൾ ആരംഭിച്ചതായി 2020 ഒക്ടോബർ 28 ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് എം എൽ എ യെ അറിയിച്ചു. ഇതിന്റെ തുടർ നടപടിയായിട്ടാണ് ജൂൺ മാസത്തിൽ വിതരണം ചെയ്യുന്ന സൗജന്യ കിറ്റുകൾ സന്ന്യസ്ഥരടക്കമുള്ളവർക്കു ലഭ്യമാക്കി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി സർക്കാർ അംഗീക്കവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയവയിലെ നാല് അന്തേവാസികൾക്കു ഒരു കിറ്റ് എന്ന രീതിയിൽ റേഷൻ കടകൾ വഴി ലഭ്യമാക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. നടപടി സ്വീകരിച്ച സർക്കാരിനെ മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു.
1. മാണി സി കാപ്പൻ എം എൽ എ യ്ക്ക് ഭക്ഷ്യമന്ത്രി നൽകിയ മറുപടി താഴെ ചേർത്തിരിക്കുന്നു.
പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കണം: മാണി സി കാപ്പൻ
പാലാ: പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ശുചിത്വമിഷന്റെ ഭാഗമായി കരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മെമ്പർ ലിസമ്മ ടോമി, ടോമി വട്ടക്കാനായിൽ, ബിനോയി ചൂരനാനി, പയസ് മാണി മഞ്ഞക്കുന്നേൽ, സന്തോഷ് വരിക്കമാക്കൽ, ടോണി, രാജേന്ദ്രൻ ഈന്തനാനിയിൽ എന്നിവരും പങ്കെടുത്തു.
പഠനോപകരണങ്ങൾ വിതരണം ചെയ്തു
പാലാ: ഭരണങ്ങാനം പഞ്ചായത്തിലെ അറവക്കുളം വാർഡിൽ നിർധനരായ വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റെജി മാത്യു അധ്യക്ഷത വഹിച്ചു.
ഡി എസ് റ്റി കോൺവെന്റ് മദർ സിസ്റ്റർ സലോമി, ആഖാ തെക്കേത്തുണ്ടം, റെനു കുന്നേൽപുരയിടം, റോയി എടത്തുകുന്നേൽ, സണ്ണി അട്ടാറുമാക്കൽ, ഐഡു റോയി, മിനിമോൾ സി എ എന്നിവർ പങ്കെടുത്തു.
ഒൻപത് പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു
പാലാ: തലപ്പലം, മീനച്ചിൽ പഞ്ചായത്തുകളെക്കൂടി ഉൾപ്പെടുത്തി രാമപുരം കുടിവെള്ള പദ്ധതി വിപുലീകരിക്കാൻ ധാരണയായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇതോടെ എട്ടു പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിൽ നേരത്തെ മേലുകാവ്, കടനാട്, രാമപുരം, കരൂർ, ഭരണങ്ങാനം, മൂന്നിലവ് പഞ്ചായത്തുകളായിരുന്നു ഉണ്ടായിരുന്നത്. കരിമ്പുകയം പദ്ധതിയിൽ എലിക്കുളം പഞ്ചായത്തിനെ ഉൾപ്പെടുത്താനും തീരുമാനമായി.
ഇതിന്റെ ഭാഗമായി ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പദ്ധതിയിൽ ഉൾപ്പെട്ട ജനപ്രതിനിധികളുടെ യോഗംനാളെ ( 14/06/2021) രാവിലെ 11ന് ഭരണങ്ങാനം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ എം എൽ എ വിളിച്ചിട്ടുണ്ട്. ജലവിഭവ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കും. ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചിട്ടുള്ളതെന്ന് മാണി സി കാപ്പൻ അറിയിച്ചു.
മുടങ്ങിക്കിടന്നിരുന്ന നീലൂർ കുടിവെള്ള പദ്ധതിയാണ് രാമപുരം കുടിവെള്ള പദ്ധതിയായി പുനരാവിഷ്‌ക്കരിച്ചത്. പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും വെള്ളം എത്തിക്കത്തക്കവിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്ര സഹായത്തോടെ 150 കോടിയോളം രൂപ ചെലവൊഴിച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 16 ന് ചേരുന്ന സബ്ജറ്റ് കമ്മിറ്റിയിൽ അന്തിമ രൂപരേഖ തയ്യാറാക്കും. രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷൃമിടുന്നത്.