ന്യൂയോർക്ക്: പൊലീസ് അതിക്രമത്തിൽ മരിച്ച ജോർജ് ഫ്ളോയ്ഡിന്റെ മരണം വീഡിയോയിൽ ചിത്രികരിച്ച ഡാർണില്ല ഫ്രേസിയറിന് (18) പുലിറ്റ്സർ അവാർഡ് കമ്മറ്റിയുടെ പ്രത്യേക ആദരവ്. രാജ്യവ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഈ വിഡിയോയെ തുടർന്ന് അമേരിക്കയിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരുന്നു. നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം അരങ്ങേറി.

സാധാരണ ഒരു പൗരന്റെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമാണ് ഫ്രേസിയറിൽ ബോർഡംഗങ്ങൾ കണ്ടെത്തിയത്. ആത്മസംയമനം പാലിച്ച് ഇത്രയും നേരം വിഡിയോ പകർത്തിയ സംഭവം അസാധാരണമാണെന്നും ബോർഡ് വിലയിരുത്തി. ഇതിനു മുമ്പ് പുലിറ്റ്സർ സ്പെഷൽ സൈറ്റേഷൻ അവാർഡ് ലഭിച്ചവത് ഐഡ ബി. വെൽസ്, അരീത്താ ഫ്രങ്ക്ളിൻ, ബോബ് റെഡലൻ എന്നിവർക്കാണ്