- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിയ കുട്ടികളെ ഇനിയും രക്ഷിക്കാനായില്ല; രക്ഷാപ്രവർത്തനം 14 ദിവസം പിന്നിടുമ്പോൾ തടസ്സമാകുന്നത് കനത്ത മഴ
കൊൽക്കത്ത: മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ കുടുങ്ങിയ കുട്ടികളെ ഇനിയും രക്ഷിക്കാനായില്ല. രണ്ടാഴ്ചയായി അഞ്ച് കുട്ടികളാണ് ഈ ഖനിയിൽ കുടുങ്ങിക്കിടക്കുന്നത്. തിരച്ചിലിന് നാവിക സേനയുടെ മുങ്ങൽ വിദഗ്ധരെത്തി. എന്നാൽ കനത്ത മഴയാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്. കനത്ത മഴയിൽ ഖനിയിൽ വെള്ളം നിറഞ്ഞതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണം. വെള്ളം പമ്പ് ചെയ്തു കളയുന്നുണ്ടെങ്കിലും മഴയിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്.
രണ്ട് വർഷം മുൻപ് ഖനി ദുരന്തമുണ്ടായ ഈസ്റ്റ് ജയന്റിയ ജില്ലയിൽ തന്നെയാണ് വീണ്ടും അപകടം. അപകടത്തിൽ പെട്ടവരെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്നാണ് റിപ്പോർട്ട്. അസമിൽ നിന്നും മറ്റും തൊഴിൽ തേടിയെത്തിയവരാണ് ഇവർ. ഖനി ഉടമ ഷൈനിങ് ലാങ്സ്റ്റാങ്ങിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 30 ന് ഖനിയിൽ നടത്തിയ സ്‌ഫോടനത്തെ തുടർന്നാണ് കൽക്കരി ശേഖരിക്കാൻ ഇറങ്ങിയ കുട്ടികൾ കുടുങ്ങിയത്. സ്‌ഫോടനം നടത്തിയ ഉടൻ തന്നെ ഖനിയിൽ വെള്ളം നിറയുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഖനിയിൽ ജോലി ചെയ്യുന്ന 6 കുട്ടികൾ പുറത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. 152 മീറ്റർ ആഴമുള്ളതാണ് ഖനി. 37.5 മീറ്റർ ഉയരത്തിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. വെള്ളം 10 മീറ്ററായി താഴ്ന്നാൽ മാത്രമേ രക്ഷാപ്രവർത്തനം സാധ്യമാകുകയുള്ളൂ.
രണ്ടു വർഷം മുൻപുണ്ടായ ഖനി ദുരന്തത്തിൽ 3 മൃതദേഹങ്ങൾ കണ്ടെടുത്ത അതേ നാവികസേനാ സംഘമാണ് ഇപ്പോഴും എത്തിയിരിക്കുന്നത്.