- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിലെ മുടങ്ങിക്കിടക്കുന്ന പ്രവർത്തികൾ വേഗത്തിലാക്കാൻ അടിയന്തര മീറ്റിങ് കൂടുമെന്ന് പൊതുമരാമത്ത് മന്ത്രി; എംഎൽഎമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ മുടങ്ങിക്കിടക്കുന്ന വർക്കുകൾ പൂർത്തീകരിക്കുവാൻ അടിയന്തരയോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അഡ്വ എൽദോസ് പി കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഉറപ്പുനൽകി.
പെരുമ്പാവൂർ മണ്ഡലത്തിലൂടെ കടന്നുപോകുന്ന തങ്കളം കാക്കനാട് നാലുവരിപ്പാത, അങ്കമാലി കുണ്ടന്നൂർ ഹൈവേ, പെരുമ്പാവൂർ ബൈപാസ്, മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്, കീഴിലും പാണിയേലി പോര് റോഡ്, കാലടി സമാന്തര പാലം എന്നിവയുടെ വർക്കുകൾ ഒഴിഞ്ഞു നിൽക്കുന്നു എന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനു അടിസ്ഥാനത്തിലും ഈ സ്ഥലങ്ങൾ സന്ദർശിച്ചു സ്ഥലത്തെത്തിയത്.
ഇതിന് അനുബന്ധമായി പെരുമ്പാവൂർ കുന്നത്തുനാട് കോതമംഗലം നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരുടെ മീറ്റിങ് പട്ടിമറ്റം ഗസ്റ്റ്ഹൗസിൽ കൂടുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. ഉദ്യോഗസ്ഥന്മാരോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും തുടർ നടപടികൾ കൈക്കൊള്ളാനും നിർദ്ദേശം നൽകി.
തുടർന്ന് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ശ്രീനിജൻ എംഎൽഎ എന്നിവരുടെ ആവശ്യപ്രകാരം സ്ഥലങ്ങൾ സന്ദർശിച്ചു നേരിട്ട് വിലയിരുത്തുകയും ചെയ്തു.




