- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പുതിയ തൊഴിൽ വിസ നല്കുന്നത് നിർത്തിവച്ചു; ബഹ്റൈനിൽ പുതിയ തൊഴിൽ നിയമം മലയാളികൾക്കും തിരിച്ചടി
കൊവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി റെഡ് ലിസ്റ്റിലുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് ബഹ്റൈൻ നിർത്തിവെച്ചു. ലേബർ മാർക്കറ്റ് അഥോറിറ്റിയാണ് വിസ സംബന്ധിച്ച് തീരുമാനമെടുത്തത്. തീരുമാനം താൽക്കാലികമാണെന്നും അഥോറിറ്റി അറിയിച്ചു.കഴിഞ്ഞ മാസം 24 മുതൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസിറ്റിങ് വിസയിൽ പ്രവേശനം നിഷേധിച്ചിരുന്നു.
ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്. തൊഴിൽ വിസ കൂടി നിർത്തിവെച്ചതോടെ പ്രവാസികൾ കൂടുതൽ പ്രയാസത്തിലാവും. തീരുമാനം താൽക്കാലികമാണ് എന്നതാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നത്.എന്നാൽ നിലവിൽ റസിഡന്റ് പെർമിറ് ഉള്ളവർക്ക് ബഹ്റൈനിലേക്കു യാത്ര ചെയ്യാൻ സാധിക്കും .
Next Story