മസ്‌കത്ത് :ഒമാനിൽ ഡ്രൈവ് ത്രൂ വാക്‌സീനേഷൻ ആരംഭിച്ചു. ഒമാൻ ഓട്ടോമൊബൈൽ അസ്സോസിയേഷനിൽ ആസ്റ്റർഅൽ റഫാഹ് പോളിക്ലിനിക്ക് ആണു യാത്രക്കിടയിലെ കുത്തിവയ്പിന് സൗകര്യമൊരുക്കുന്നത്. സർക്കാർ ജീവനക്കാർക്കും ആദ്യ ഡോസ് സ്വീകരിച്ച് 10 ആഴ്ച കഴിഞ്ഞവർക്കും ഡ്രൈവ് ത്രൂ വാക്‌സീനേഷൻ സൗകര്യം ഉപയോഗപ്പെടുത്താമെന്നു മസ്‌കത്ത് ഗവർണറേറ്റ് ഡയറക്ടേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വിഭാഗം അറിയിച്ചു.

സർക്കാർ ഉദ്യോഗസ്ഥർഐഡി കാർഡ്, എംപ്ലോയ്മന്റ് കാർഡ് എന്നിവ ഹാജരാക്കണം. ഈ മാസം 18 വരെ ത്രൂ വാക്‌സീനേഷൻ കേന്ദ്രം പ്രവർത്തിക്കും. വൈകിട്ട് നാലു മുതൽ രാത്രി 9 മണി വരെയാണു സമയം.