കുവൈത്തിൽ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിദേശികൾക്കുള്ള പ്രവേശനവിലക്ക് തുടർന്നേക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാൻ കൊറോണ സുപ്രീം കമ്മിറ്റി - മന്ത്രിസഭക്ക് ശിപാർശ സമർപ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് .

ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് കൊറോണ അവലോകന സമിതി വിദേശികളുടെ പ്രവേശന വിലക്ക് നീട്ടാൻ ശിപാർശ നൽകിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ രാജ്യത്ത് എത്തുന്നത് തടയുന്നതിനായി വിദേശികൾക്കേർപ്പെടുത്തിയ വിലക്ക് തുടരണം എന്നാണ് സമിതിയുടെ നിലപാട് .