- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനിപ്പോൾ മോഡേണാ... എനിക്ക് പാവങ്ങളെ സഹായിക്കണം; പ്ലീസ് എന്നെ അങ്ങോട്ട് കൊണ്ടുപോകൂ... ഭീകരന്റെ ഭാര്യയാകാൻ സ്‌കൂളിൽ നിന്നിറങ്ങിയോടി നാലു പെറ്റ 21 കാരി ഷമീമ ബീഗം സിറിയൻ കാമ്പിലെ നരകയാതനയിൽ നിന്നു രക്ഷപ്പെടാൻ കാലു പിടിച്ച് കരയുന്നു; നിലപാട് മാറ്റാതെ ബ്രിട്ടൻ; അഫ്ഗാനിൽ ഉള്ളവർക്കായി കേരളത്തിൽ വിലപിക്കുന്നവർ അറിയാൻ
ലോകത്തെ മുച്ചൂടും നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഭീകരർക്ക് കഞ്ഞിവച്ചുകൊടുക്കാനും അവരോടൊപ്പം കഴിഞ്ഞ് ഊർജ്ജ്വസ്വലരാക്കാനും ഇറങ്ങിപ്പുറപ്പെട്ടവരുടെ കൂട്ടത്തിൽ ഒരാളാണ് ഷമീമ ബീഗം. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് മറ്റ് രണ്ടു സഹപാഠികളുമൊത്താണ് ഐസിസ് ഭീകരർക്ക് വിരുന്ന് വിളമ്പാൻ ഇറങ്ങിപ്പുറപ്പെട്ടത്. മണ്ടൻ സ്വപ്നത്തിന്റെ പുറകെയുള്ള യാത്രയിൽ സർവ്വതും നശിച്ച് സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ ജീവിതമൊതുങ്ങിയപ്പോളാണ് ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന പൂതിയുണ്ടാകുന്നത്.
കേരളത്തിൽ നിന്ന് ഐഎസിൽ പോയ അഞ്ച് വിധവകളും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ദേശ സുരക്ഷയെ ഓർത്ത് പറ്റില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇതിനിടെയിൽ സമ്മർദ്ദവുമായി പല കോണുകൾ. ഇതിനിടെയാണ് ബ്രിട്ടണിൽ തീരുമാനം ഒറ്റക്കെട്ടായി എടുക്കുന്നത്. ഭീകര സംഘടനയെ പുൽകാൻ പോയവർക്ക് വേണ്ടി അവിടെ ആരും കണ്ണീരൊഴുക്കുന്നില്ല.
പൂങ്കണ്ണീരൊഴുക്കാനും, ദേശസ്നേഹം പാടി സഹതാപം നേടിയെടുക്കാനും ഒരു അമ്മയില്ലാത്തതിനാൽ ഷമീമ ബീഗം നേരിട്ടായി ശ്രമങ്ങളെല്ലാം. ആധുനിക വസ്ത്രങ്ങളണിഞ്ഞ് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് താൻ തന്റെ വിശ്വാസങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുന്നു എന്ന് ബോദ്ധ്യപ്പെടുത്തുന്ന നാടകം കളിച്ചുനോക്കി, ആദ്യം. അത് വേണ്ടത്ര ഏശാതെപോയപ്പോഴാണ് ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരെടുത്തിടുന്നത്. ബ്രിട്ടനിൽ തിരിച്ചെത്തി പാവപ്പെട്ടവരെ സഹായിക്കുവാൻ ആ മനസ്സു വെമ്പുകയാണെന്നാണ് ഷമീമ ബീഗം ഇപ്പോൾ പറയുന്നത്.
സിറിയയിലെ അൽ-റോജ് പ്രിസൺ ക്യാമ്പിൽ നിന്നും നൽകിയ ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് ഇപ്പോൾ ഈ 21 കാരി ഇക്കാര്യ വ്യക്തമാക്കിയിരിക്കുന്നത്. ബുർക്കയും ശിരോവസ്ത്രവുമെല്ലാം ഉപേക്ഷിച്ച് ആധുനിക രീതിയിലേക്ക് താൻ മടങ്ങിയകാര്യം ലോകത്തെ ബോദ്ധ്യപ്പെടുത്താൻ, നഖങ്ങളിൽ ചുവന്ന നെയിൽ പോളീഷ് ഉൾപ്പടെയാണ് അവർ അഭിമുഖത്തിനെത്തിയത്. ജീൻസും ടീ ഷർട്ടും ധരിച്ചായിരുന്നു അവർ പ്രത്യക്ഷപ്പെട്ടത്. തന്റെ പതിനഞ്ചാം വയസ്സിൽ ഭീകരന്റെ ഭാര്യയാകാൻ ഇറങ്ങിപ്പുറപ്പെട്ട ഇവരുടെ ബ്രിട്ടീഷ് പൗരത്വം നേരത്തേ റദ്ദാക്കിയിരുന്നു.
താൻ ഒരു തീവ്രവദിയോ ഭീകരയോ ആണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ അവർ താൻ വെറുമൊരു മണ്ടിപ്പെണ്ണ് മാത്രമായിരുന്നു എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്,. ബ്രിട്ടനിലെത്തിയാൽ തന്നെ പുനരധിവസിപ്പിക്കേണ്ട ആവശ്യമില്ലെന്നും പകരം താൻ മറ്റുള്ളവർക്ക് സേവനങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുകയാണെന്നും ഷമീമ ബീഗം പറയുന്നു. ഹിജാബ് ധരിക്കാത്തതെന്താണെന്ന ചോദ്യത്തിന് താൻ ആധുനിക വസ്ത്രങ്ങളിലാണ് കൂടുതൽ സൗകര്യം കാണുന്നത് എന്നായിരുന്നു അവരുടെ മറുപടി.
സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ബേത്നാൾ ഗ്രീനിലെ വീടുവിട്ടിറങ്ങിയ ഷമീമ ഒരു ഡച്ച് ജിഹാദിയെയായിരുന്നു വിവാഹം കഴിച്ചത്. മൂന്ന് പ്രസവിച്ചെങ്കിലുംപോഷകാഹര കുറവും മറ്റുമായി മൂന്നു കുട്ടികളും മരണമടയുകയായിരുന്നു. സിറിയയിലെ തന്നെ കുർദ്ദിഷുകൾ നിയന്ത്രിക്കുന്ന ജയിലിലാണ് ഇവരുടെ ഭർത്താവ് എന്നാണ് കരുതുന്നത്. 2019-ൽ പോലും ഐസിസിന്റെ പല പ്രവർത്തികളെയും അപലപിക്കുവാൻ അവർ തയ്യാറായിരുന്നില്ല. മാഞ്ചസ്റ്റർ അറീനയിൽ നടന്ന ബോംബിംഗിനെ പോലും അവർ ന്യായീകരിച്ചിരുന്നു.
മറ്റൊരു അഭിമുഖത്തിൽ അവർ പറഞ്ഞത് സിറിയയിൽ വച്ച് ആദ്യമായി ഒരു മനുഷ്യനെ കൊല്ലുന്നത് കണ്ടപ്പോൾ താൻ ഒട്ടുംഭയന്നില്ല എന്നായിരുന്നു. എന്നാൽ, ഇപ്പോൾ അഭിമുഖത്തിനായി എത്തിയ ഡ്രൂറി പറയുന്നത് ഷമീമ ഇപ്പോൾ ആകെ മാറിയിരിക്കുന്നു എന്നും ബ്രിട്ടനിലേക്ക് തിരികെയെത്താൻ അനുമതിക്കണം എന്നുമാണ്.
അഭിമുഖത്തിന്റെ അവസാനം ഡ്രൂറിയോട് ഷമീമ തന്നെ ആലിംഗനം ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. തന്റെ യാഥാസ്ഥിതിക വിശ്വാസങ്ങളിൽ നിന്നും പുറത്തെത്തി എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താനുള്ള മറ്റൊരു ശ്രമമായിരിക്കാം അത്.
മറുനാടന് മലയാളി ബ്യൂറോ