- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരുമായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം; അപേക്ഷ ജൂലൈ 30നകം സമർപ്പിക്കണം
തിരുവനന്തപുരം: 2021-ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരുമായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകും.
അപേക്ഷകർക്ക് വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ജൂലായ് 30 നകം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ നൽകണം. അപേക്ഷാഫോം www.hpwc.kerala.gov.in ൽ ലഭിക്കും. വിവരങ്ങൾക്ക്: 04712347768, 7152, 7153, 7156.
Next Story