- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി; മലയാളികൾക്ക് അഭിമാനമായ നേട്ടം കൈവരിച്ചത് ഡോ. ശാരിക സരസിജ എന്ന തിരുവനന്തപുരം കാരി
മലയാളി ഡോക്ടർ ശാരിക സരസിജയ്ക്ക് കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്. പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് കിരീടം ഉണ്ണിയുടെ മകളായ ശാരിക ഇപ്പോൾ ഒട്ടാവ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഫെലോ ആണ്. അൽഷിമേഴ്‌സ് രോഗത്തിൽ ജി-പ്രോട്ടീൻ കപ്പിൾഡ് റിസപ്റ്ററുകളുടെ പങ്ക് നിർണ്ണയിക്കുന്നതിനുള്ള പഠനത്തിനാണ് മൂന്ന് വർഷത്തെ ഫെലോഷിപ്പ്.
2005 ൽ അമേരിക്കയിലെ ഫീനിക്സിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ പ്രീ-കോളേജ് സയൻസ് കോൺഫ്രൻസായ ഇന്റൽ ഇന്റർനാഷണൽ സയൻസ് ആൻഡ് എഞ്ചിനീയറിങ് മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 7 ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ശാരിക.
തുടർന്ന് ഫുൾ ട്യൂഷൻ സ്‌കോളർഷിപ്പോടെ ന്യൂയോർക്ക്ആൽബാനി കോളേജ് ഓഫ് ഫാർമസി ആൻഡ് ഹെൽത് സയൻസസിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ബിരുദം നേടി.അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തി ബയോമെഡിക്കൽ സയൻസസിൽ പിഎച്ച്ഡിയും നേടി.
ഡോ. ശാരികയുടെ പ്രബന്ധങ്ങൾ ജനിറ്റിക്സ്, ഇലൈഫ്, ഏജിങ് സെൽ തുടങ്ങിയ പ്രശസ്ത ജേണലുകളിൽ പ്രസിധീകരിക്കുകയും വിവിധ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനങളിൽ അവതരിപ്പിക്കുകയും ചെയ്തു.
കേരള പിഡബ്ല്യുഡി റിട്ട. സൂപ്രണ്ടിങ് എഞ്ചിനീയർ സരസിജയാണ് അമ്മ. സുകൃത് കൃഷ്ണകുമാർ സഹോദരനാണ്.