- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂട് കൂടിയതോടെ സൗദിയിലും ഉച്ചവിശ്രമ നിയമം നിലവിൽ; സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ മൂന്നു വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് നിയമലംഘനം
മക്ക: ചൂട് കൂടിയതോടെ സൗദിയിലും ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. സെപ്റ്റംബർ 15 വരെ ഇത് നിലവിലുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ട്.
മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് മൂവായിരം റിയാൽ തോതിൽ പിഴ ചുമത്താൻ നിയമം അനുശാസിക്കുന്നു. വിശ്രമ നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ആപ് വഴിയോ ഏകീകൃത നമ്പറായ 19911 എന്ന നമ്പറിൽ നിയമലംഘനങ്ങൾ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ തൊഴിലുടമകൾ ഏർപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. വിശുദ്ധ ഹറമിലും മധ്യാഹ്ന വിശ്രമ നിയമം കർശനമായി നടപ്പാക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ് നിർദ്ദേശം നൽകി.