- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർപ്പൻ പ്രകടനം പുറത്തെടുത്ത് ജർമ്മനിയും ഫ്രാൻസും; തീ പാറിയ പോരാട്ടത്തിൽ മാറ്റ്‌സ് ഹമ്മൽസിന്റെ സെൽഫ് ഗോളിൽ ജയം കൊയ്ത് ഫ്രഞ്ച് ടീം
മ്യൂണിക്ക്: യൂറോ കപ്പ് ഫുട്‌ബോൾ എഫ് ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ലോകചാംപ്യന്മാരായ ഫ്രാൻസും ജർമനിയും കാഴ്ചവെച്ചത്. മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും ഒടുവിലത്തെ വിജയം ഫ്രാൻസിന്റേതായിരുന്നു. മാറ്റ്‌സ് ഹമ്മൽസിന്റെ സെൽഫ് ഗോളായിരുന്നു ഫ്രാൻസിന്റെ വിജയം നിർണ്ണയിച്ചത്.
കളിയുടെ ആവേശം വാനോളമുയർന്ന 20-ാം മിനിറ്റിൽ ജർമൻ ഡിഫൻഡർ മാറ്റ്‌സ് ഹമ്മൽസ് വഴങ്ങിയ സെൽഫ് ഗോളിലാണു ഫ്രഞ്ച് ജയം. കളി ഒരു ഗോളിലൊതുങ്ങിയെങ്കിലും ഇരുടീമും മനോഹരമായ ആക്രമണ ഫുട്‌ബോളാണ് കാഴ്ച വച്ചത്. ബയൺ മ്യൂണിക്കിന്റെ മൈതാനമായ അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഇരുടീമും തകർപ്പൻ കളിയാണുകാഴ്ച വച്ചത്.
കിലിയൻ എംബപെയും കരിം ബെൻസേമയും ചേർന്ന ഫ്രഞ്ച് കൂട്ടുകെട്ട് ജർമൻ പ്രതിരോധനിരയ്ക്ക് ഭീതി സൃഷ്ടിച്ചു. എംബപെയെ തടയാനുള്ള ശ്രമത്തിലാണു ഹമ്മൽസ് സെൽഫ് ഗോൾ വഴങ്ങിയതും. പോൾ പോഗ്ബയുടെ ക്രോസ് എംബപെയ്ക്കു കിട്ടാതിരിക്കാൻ ഹമ്മൽസ് ക്ലിയർ ചെയ്‌തെങ്കിലും അതു നേരെ ഗോൾപോസ്റ്റിലേക്കായിപ്പോയി. എംബപെയും ബെൻസേമയും ഓരോ തവണ വീതം പിന്നീടു പന്ത് ഗോളിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് ആയിപ്പോയി.