- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച ഡോ. ജി. പത്മറാവുവിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ കുടുംബ വീട്ടിൽ; ആദരാഞ്ജലികളർപ്പിച്ച് സാംസ്കാരിക കേരളം
കഴക്കൂട്ടം: അന്തരിച്ച ഡോ. ജി. പത്മറാവുവിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 നു കൊല്ലം പേഴുംതുരുത്ത് കുടുംബവീട്ടുവളപ്പിൽ നടക്കും. ഒരു വർഷം മുൻപ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിൽ പോകവേ മരം കടപുഴകി വീണ് പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. പ്രശസ്ത അദ്ധ്യാപകനും സാഹിത്യ നിരൂപകനുമായിരുന്നു 62കാരനായ ഡോ. ജി. പത്മറാവു. കേരള സർവകലാശാല മലയാളവിഭാഗം മുൻ വകുപ്പു മേധാവിയാണ്.
എസ്എൻ കോളജുകൾ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലും അദ്ധ്യാപകനായിരുന്നു. കേരള സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ് ഡീൻ, ലെക്‌സിക്കൻ ചീഫ് എഡിറ്റർ, യു. ജി. സി. ഹ്യൂമൻ റിസോഴ്‌സ് സെന്റർ ഡയറക്ടർ, രാജ്യാന്തര ശ്രീനാരായണ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. എംജി, ഗാന്ധിഗ്രാം റൂറൽ സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം ആയിരുന്നു. മാധ്യമ മലയാളത്തെപ്പറ്റി മൂന്നു വർഷത്തോളം ഭാഷാപോഷിണി മാസികയിൽ പംക്തി കൈകാര്യം ചെയ്തു.
സംസ്‌കൃത സർവകലാശാല പന്മന കേന്ദ്രം ഡയറക്ടർ ഡോ. എ. ഷീലാകുമാരി ആണ് ഭാര്യ. മക്കൾ: അഗ്‌നിവേശ് റാവു (ടാറ്റ സ്റ്റീൽസ്, ചെന്നൈ), ആഗ്‌നേയ് റാവു (കനറ ബാങ്ക്, മൈനാഗപ്പള്ളി) മരുമകൾ സ്‌നിഗ്ധ.
മറുനാടന് മലയാളി ബ്യൂറോ