- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരിത കാലത്ത് വീണ്ടും കൈത്താങ്ങായി മുഹറഖ് മലയാളി സമാജം
കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലിയില്ലാതെ പ്രയാസം അനുഭവിക്കുന്നവർക്ക് രണ്ടാംഘട്ട ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു .മുഹറഖ് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഫുഡ് കിറ്റ് വിതരണം ഒട്ടേറെ പേർക്ക് ആശ്വാസകരമായി. ഇത്തിരി നേരം ഒത്തിരി നന്മ എന്ന ആപ്തവാക്യം ഉയർത്തി പിടിച്ചു നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ആണ് മുഹറഖ് മലയാളി സമാജം നടത്തി വരുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിന് സമാജം അഡൈ്വസറി ബോർഡ് മെമ്പർ മുഹമ്മദ് റഫീഖ്,പ്രസിഡന്റ് അൻവർ നിലമ്പുർ, സെക്രെട്ടറി ആനന്ദ് വേണുഗോപാൽ നായർ,ട്രഷറർ അബ്ദുറഹിമാൻ കാസർഗോഡ്,ജോയിന്റ് സെക്രട്ടറി ലത്തീഫ് കെ,മെമ്പർഷിപ്പ് സെക്രട്ടറി നിസാർ മാഹി, എന്റർ ടൈന്മെന്റ് സെക്രട്ടറി സജീവൻ വടകര, ചാരിറ്റി കൺവീനർ മുജീബ് വെളിയങ്കോട്, സ്പോർട്സ് വിങ്ങ് കൺവീനർ ബിജിൻ ബാലൻ, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ, മുൻ സെക്രട്ടറി സുജ ആനന്ദ്, എക്‌സിക്യൂട്ടീവ് അംഗം ഷംഷാദ് അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
വൺ ഹാർട്ട് ബഹ്‌റൈൻ പ്രതിനിധി ജിനാൻ ജലാൽ, ബി എഫ് സി ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ടോബി മാത്യു, ബംഗ്ലാദേശ് സൊസൈറ്റി പ്രസിഡന്റ് ആസിഫ് അഹമദ് , സെക്രട്ടറി സബുജ് മിലൻ എന്നിവരും വിതരണ ചടങ്ങിൽ പങ്കെടുത്തു