ദോഹ: ഇന്ത്യയിൽനിന്ന്‌വാക്സിൻ എടുത്തുവരുന്നവർക്ക്ഖത്തറിൽ ക്വാറന്റീൻ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തർ അധികൃതരുമായി ചർച്ച നടത്തിവരുകയാണെന്ന്ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ പ്രതിനിധികളുടെ ഓൺലൈൻയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് ഖത്തർ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇപ്പോൾ ഇന്ത്യയിലെ സാഹചര്യത്തിൽ മാറ്റമുണ്ട്. ഖത്തറിലും കോവിഡ്മുക്തമാകുകയാണ്?. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.