- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ നിയന്ത്രണങ്ങളിൽ ഇളവ് ഇല്ല; കോവിഡ് രോഗികൾ വീണ്ടും ഉയർന്നതോടെ നിലവിലെ സ്ഥിതി തുടരാൻ തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കാല നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയാണ് തൽക്കാലം നിലവിലെ സ്ഥിതി തുടരാമെന്ന് തീരുമാനിക്കാൻ കാരണം.
കഴിഞ്ഞ ദിവസം കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം രാജ്യത്ത് കണ്ടെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശ അനുസരിച്ചുള്ള തീരുമാനം. കോവിഡ് കാല നിയന്ത്രണങ്ങൾ ക്രമേണ നീക്കി രാജ്യം സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുന്നതിനിടെയാണ് കഴിഞ്ഞ ആഴ്ച കോവിഡ് കേസുകൾ വർധിച്ചുവരുന്ന പ്രവണതയുണ്ടായത്. മരണനിരക്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്.
കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ വ്യാപാരകേന്ദ്രങ്ങൾ, ശീഷക്കടകൾ എന്നിവ തുറക്കാൻ അനുമതി നൽകാൻ ആലോചനയുണ്ടായിരിക്കെയാണ് വീണ്ടും കേസുകൾ വർധിച്ചതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് അധികൃതർ. ജനങ്ങളോടും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. റസ്റ്റാറന്റുകളുടെ പ്രവർത്തന സമയത്തിലും മാറ്റം ഉണ്ടാകില്ല.