- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്റ്റേറ്റ് സെനറ്റർ ഷെറിഫ് സ്ട്രീറ്റിന് ഫിലഡൽഫിയ ഏഷ്യൻ ഫെഡറേഷൻ സ്വീകരണം നൽകി
ഫിലഡൽഫിയ: സ്റ്റേറ്റ് സെനറ്റർ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യൻ ഫെഡറേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജൂൺ മൂന്നാം തീയതി സാങ്കി റെസ്റ്റോറന്റിൽ നടന്ന സമ്മേളനത്തിൽ ചെയർമാൻ ജാക്ക് സിയ അധ്യക്ഷത വഹിച്ചു. ഏഷ്യൻ ഫെഡറേഷൻ സ്ഥാപകൻ ഡോ. മാൻ പാർക്കിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഏഷ്യൻ സമൂഹം ഫിലഡൽഫിയയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്നും മുഖ്യധാരയിൽ സജീവമാകുന്നതിനൊപ്പം യുവതലമുറയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഏറെ പ്രാധാന്യമുള്ളതാണെന്നും ഓർമ്മിപ്പിച്ചു. ഗവൺമെന്റിൽ നിന്ന് അർഹതപ്പെട്ട സഹായങ്ങൾ നേടിയെടുക്കാൻ വിസ്മരിക്കരുതെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഫിലഡൽഫിയയിൽ സജീവമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഫെഡറേഷൻ നിരവധി സാമുഹ്യ സേവനങ്ങൾക്കുപുറമെ ജീവകരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. കോവിഡ് പ്രതിസന്ധിയിൽ പൊലീസ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് ഭക്ഷ്യവിതരണമുൾപ്പടെ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യമുണ്ട് ഏഷ്യൻ ഫെഡറേഷന്. ഇന്ത്യൻ സമൂഹത്തിൽ നിന്ന് വൈസ് ചെയർമാൻ അലക്സ് തോമസ്, ഡയറക്ടർമാരായ ജോബി ജോർജ്, അറ്റോർണി ജോസ് കുന്നേൽ എന്നിവർ സജീവമായി പ്രവർത്തിക്കുന്നു.
വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ധാരാളം നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുത്തു. ഇൻഷ്വറൻസ്, ബാങ്കിങ് കമ്മിറ്റികളുടെ ചുമതലയുള്ള സെനറ്ററാണ് സ്ട്രീറ്റ്. മുൻ മേയർ ജോൺ സ്ട്രീറ്റിന്റെ പുത്രനായ ഷെറിഫ് സ്ട്രീറ്റ് ഇന്ത്യൻ സമൂഹത്തിന്റെ ഉറ്റസുഹൃത്താണ്. യു.എസ് സെനറ്റിലേക്ക് മത്സരിക്കാൻ ഏറെ സാധ്യത രാഷ്ട്രീയ നിരീക്ഷകർ ഇദ്ദേഹത്തിന് കൽപ്പിക്കുന്നു. എൻവയൺമെന്റൽ എഡ്യൂക്കേഷൻ പദ്ധതി അമേരിക്കയിലെ പ്രമുഖ നഗരമായ ഫിലഡൽഫിയയിൽ നടപ്പിലാക്കിയത് എടുത്തുപറയത്തക്ക നേട്ടമാണ്.