- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വെല്ലിങ്ടണിലെ പ്രധാന നഗരങ്ങളിൽ പ്രൈവറ്റ് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തും; നടപ്പാതകൾ വിപൂലികരിക്കുന്നതടക്കം ഉള്ള പദ്ധതികൾ അണിയറയിൽ
വെല്ലിങ്ടണിലെ പ്രധാന നഗരങ്ങളായ കോർട്ടണി പ്ലേസ്, ലാംപ്ടൺ ക്വേ, മാനേഴ്‌സ്, വില്ലിസ് സ്ട്രീറ്റുകൾ എന്നിങ്ങനെ നാല് പ്രധാന 'ഗോൾഡൻ മൈൽ' തെരുവുകളിൽ നിന്നും പ്രൈവറ്റ് വാഹനങ്ങൾ നിരോധികക്പവ്വ കാര്യം പരിഗണനയിൽ. ഈ സിറ്റിയിലേക്ക് ബസുകൾക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
കാർപാർക്കുകൾ നീക്കംചെയ്ത് ഫുട്പാത്തുകൾ വിശാലമാക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ലെറ്റ്‌സ് ഗെറ്റ് വെല്ലിങ്ടൺ മൂവിങ് (എൽജിഡബ്ല്യുഎം) പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി കൊണ്ടുവരുന്നത്. ഇതിനായി 6.4 ബില്യൺ ഡോളർ ഗതാഗത പാക്കേജാണ് മാറ്റിവച്ചിരിക്കുന്നത്.
75 ശതമാനം കൂടുതൽ ഫുട്പാത്ത് ഇടം നൽകി കാൽനടയാത്രക്കാർക്ക് പദ്ധതി മുൻഗണന നൽകുന്നതരത്തിലാണ് പദ്ധതി കൊണ്ടുവരുന്നത്.ചില ബസ് സ്റ്റോപ്പുകൾ നീക്കംചെയ്തും ആളുകൾ സഞ്ചാര സ്വാതന്ത്ര്യം നല്കും. റീട്ടെയിൽ മേഖലയും പല ബിസിനസ്സുകളും ഈ പദ്ധതിയെ ശക്തമായി എതിർത്തിട്ടുണ്ട്, അവർക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടുമെന്നും സ്റ്റോക്ക് വിതരണം കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നുമാണ് ആരോപണം. എന്നാൽഭൂരിഭാഗം പൊതുജനങ്ങളും കാറുകൾ നിരോധിക്കാനുള്ള നീക്കത്തെ പിന്തുണച്ചിരുന്നു.
ലാംബ്ടൺ ക്വേയിലെ മിഡ്ലാന്റ് പാർക്കും വിപുലീകരിക്കുകയും ചെയ്യും. വെല്ലിങ്ടണിലെ തന്നെ ടാരങ്കി, ടോറി, വിക്ടോറിയ തെരുവുകളിൽ സ്വകാര്യ കാറുകൾ അനുവദനീയമായിരിക്കും.