- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രേഖകളില്ലാതെ കുടുങ്ങിയവർക്ക് രാജ്യം വിടാനുള്ള സമയപരിധി ഒമാൻ നീട്ടി; പൊതുമാപ്പ് നീട്ടിയത് ആഗസറ്റ് 31 വരെ
മസ്‌ക്കത്ത്: രേഖകളില്ലാതെ തടരുന്നവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സമയപരിധി ഒമാൻ നീട്ടി. കോവിഡ് കാരണം പലർക്കും പദ്ധതി ഉപയോഗപ്പെടുത്താൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് പുതിയ തീരുമാനം. 2021 ഓഗസ്റ്റ് 31 വരെയാണ് സമയം ദീർഘിപ്പിച്ചത്. ജൂൺ 30ന് പദ്ധതി അവസാനിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ഇത് നാലാം തവണയാണ് തൊഴിൽ മന്ത്രാലയം കാലാവധി നീട്ടി നൽകുന്നത്. നേരത്തേ ജൂൺ 30വരെയാണ് കാലാവധി നൽകിയിരുന്നത്.ഇനിയും അനധികൃതമായി ഒമാനിൽ തങ്ങുന്നവരുണ്ടെങ്കിൽ ആനുകുല്യം ഉപയോഗപ്പെടുത്തി രാജ്യം വിടാം. കഴിഞ്ഞ വർഷം നവംബർ 15 നായിരുന്നു ഒമാനിൽ പൊതുമാപ്പ് ആരംഭിച്ചത്. ഡിസംബർ 31 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്ക് രാജ്യം വിടാൻ അധികൃതർ കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീടത് വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.
മാനവവിഭവ ശേഷി മന്ത്രാലയം വെബ്‌സൈറ്റിൽ സനദ് സെന്ററുകൾ വഴിയോ എംബസികൾ വഴിയോ സാമൂഹിക പ്രവർത്തകർ വഴിയോ രജിസ്റ്റർ ചെയ്യുന്നതാണ് ഒന്നാമത്തെ ഘട്ടം. ഏഴു ദിവസത്തിനു ശേഷമാണ് മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് ലഭിക്കുക. ക്ലിയറൻസ് കോപ്പികൾ എംബസികളിൽ നിന്നാണ് ലഭിക്കുക. ഇത് ഉപയോഗിച്ച് പാസ്േപാർട്ട് ഉള്ളവർക്ക് ടിക്കറ്റെടുത്ത് പി.സി.ആർ പരിശോധന നടത്തി രാജ്യംവിടാവുന്നതാണ്. പാസ്‌പോർട്ട് ഇല്ലാത്തവർക്ക് അതത് എംബസികൾ ഔട്ട് പാസും നൽകും.